ഇൻഫർമേഷൻ ആന്റ് പബ്ളിക്ക് റിലേഷൻസ് വകുപ്പിന്റെ എറണാകുളം ജില്ലാ ഇൻഫർമേഷൻ ഓഫീസ് പ്ലസ് ടു, ബിരുദതല വിദ്യാർഥികൾക്കായി സംസ്ഥാനതല ഓൺലൈൻ തത്സമയ മലയാള പ്രസംഗ മത്സരം സംഘടിപ്പിക്കുന്നു.

കെ റയിൽ – ഗതാഗതത്തിന്റെ മാറുന്ന ചക്രവാളങ്ങൾ എന്ന വിഷയത്തെ ആസ്പദമാക്കി ജനുവരി 30 ന് വൈകിട്ട് നാലിനാണ് മത്സരം.

വിജയികൾക്ക് 3000, 2000, 1000 രൂപ വീതം ക്യാഷ് പ്രൈസും സർട്ടിഫിക്കറ്റും ലഭിക്കും. സൗജന്യ രജിസ്ട്രേഷനും വിശദവിവരങ്ങൾക്കും 9847288361,7907817604 എന്നീ നമ്പറുകളിൽ ബന്ധപ്പെടണം. തിരുവാങ്കുളം മഹാത്മയുമായി സഹകരിച്ചാണ് മത്സരം സംഘടിപ്പിക്കുന്നത്.