തുമ്പമണ്‍ സി.എച്ച്.സി യുടെ  ചുമതലയിലുളള പ്രൈമറി പാലിയേറ്റീവ് കെയര്‍ പ്രോഗ്രാമിന് ഉപയോഗിക്കാന്‍ നിര്‍ദ്ദേശിച്ചിരിക്കുന്ന വാഹനമായ ആംബുലന്‍സിന്റെ ഡ്രൈവര്‍ തസ്തികയിലേക്ക് താത്കാലിക നിയമനം നടത്തുന്നു. ഹെവി വെഹിക്കിള്‍ ലൈസന്‍സ് ആന്റ് ബാഡ്ജ്( ആംബുലന്‍സ് ഡ്രൈവര്‍/കോണ്‍ട്രാക്ട് വെഹിക്കിള്‍ ഓടിക്കുന്നതില്‍ പ്രവൃത്തി പരിചയം ഉളളവര്‍ക്ക് മുന്‍ഗണന).

പ്രായപരിധി 23 നും 35 നും മധ്യേ. വാക്ക് ഇന്‍ ഇന്റര്‍വ്യൂ ഈ മാസം 10 ന് രാവിലെ 11 ന് തുമ്പമണ്‍ സി.എച്ച്.സിയില്‍ നടക്കും. താത്പര്യമുളളവര്‍ ബയോഡേറ്റ, അസല്‍ സര്‍ട്ടിഫിക്കറ്റുകള്‍, സര്‍ട്ടിഫിക്കറ്റുകളുടെ ഒരു സെറ്റ് പകര്‍പ്പ് എന്നിവ സഹിതം കൂടികാഴ്ചയ്ക്ക് ഹാജരാകണം.