നെടുംകണ്ടം ബ്ലോക്ക്‌ പഞ്ചായത്ത്‌ വാർഷിക പദ്ധതിയിലെ വനിതാ ക്ഷീര കർഷകർക്കായുള്ള കറവപ്പശു കാലിത്തീറ്റ പദ്ധതിയുടെ വിതരണ ഉദ്ഘാടനം നെടുംകണ്ടം ബ്ലോക്ക്‌ പഞ്ചായത്ത്‌ പ്രസിഡന്റ്‌ കെ.ടി കുഞ്ഞ് നിർവഹിച്ചു.
അർഹരായ 21 കർഷകർക്കായി 70 ചാക്ക് കാലിത്തീറ്റയാണ് വിതരണം ചെയ്തത്. 50 ശതമാനം ഉപഭോക്തൃ വിഹിതം അടച്ച കർഷകർക്ക്‌ ബാക്കി തുക സർക്കാർ സബ്സീഡിയോടെയുമാണ് കാലിത്തീറ്റ വിതരണം ചെയ്തത്.
ദിവസവും അളക്കുന്ന പാലിന്റെ ശരാശരി അളവിന്റെ മാനദണ്ഡത്തിലായിരുന്നു അർഹതപ്പെട്ടവരെ കണ്ടെത്തിയത്. ദിവസം ശരാരി 10 ലിറ്റർ പാൽ അളക്കുന്നവർക്ക്‌ മൂന്ന് ചാക്ക് കാലിത്തീറ്റയും 11 മുതൽ 20 ലിറ്റർ വരെ പാൽ അളക്കുന്നവർക്ക് നാല് ചാക്ക് കാലിത്തീറ്റയും 20 ലിറ്ററിന് മുകളിൽ പാൽ അളക്കുന്ന ക്ഷീര കർഷകർക്ക് അഞ്ച് ചാക്ക് കാലിത്തീറ്റയുമാണ് വിതരണം ചെയ്തത്.
എൻ. ആർ സിറ്റി ആപ്കോസിൽ നടന്ന ചടങ്ങിൽ ജില്ലാ പഞ്ചായത്ത്‌ വൈസ് പ്രസിഡന്റ് ശ്രീമതി ഉഷാകുമാരി മോഹൻകുമാർ മുഖ്യ പ്രഭാഷണം നടത്തി. രാജാക്കാട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ്‌ സതി കുഞ്ഞുമോന്‍ മറ്റ് ജനപ്രതിനിധികള്‍ തുടങ്ങിയവര്‍ പങ്കെടുത്തു.