കോട്ടയം: കാഞ്ഞിരപ്പള്ളി കെ.എസ്.ഇ.ബി. ഇലക്ട്രിക്കൽ സബ്ഡിവിഷൻ ഓഫീസിനും സെക്ഷൻ ഓഫീസിനുമായി പുതുതായി നിർമിച്ച ഓഫീസ് മന്ദിരത്തിന്റെ ഉദ്ഘാടനം ഫെബ്രുവരി 25 (വെള്ളി) ഉച്ചയ്ക്ക് 12ന് വൈദ്യുതി വകുപ്പു മന്ത്രി കെ. കൃഷ്ണൻകുട്ടി നിർവഹിക്കും. ഇതോടനുബന്ധിച്ച് കാഞ്ഞിരപ്പള്ളി ലയൺസ് ക്ലബ്ബ് ഹാളിൽ നടത്തുന്ന പൊതുസമ്മേളനത്തിൽ സർക്കാർ ചീഫ് വിപ്പ് ഡോ.എൻ. ജയരാജ് അധ്യക്ഷത വഹിക്കും. ആന്റോ ആന്റണി എം.പി. മുഖ്യപ്രഭാഷണം നടത്തും. കെ.എസ്.ഇ.ബി. ലിമിറ്റഡ് ഐ.ടി. ആൻഡ് വിതരണ വിഭാഗം ഡയറക്ടർ എസ്. രാജ്കുമാർ റിപ്പോർട്ട് അവതരിപ്പിക്കും. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് നിർമ്മല ജിമ്മി, ജില്ലാ കളക്ടർ ഡോ. പി.കെ. ജയശ്രീ, കെ.എസ്.ഇ.ബി. ലിമിറ്റഡ് സ്വതന്ത്ര ഡയറക്ടർ അഡ്വ. വി. മുരുകദാസ്, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് അജിത രതീഷ്, ഗ്രാമപഞ്ചായത്ത് പ്രസിഡന്റുമാരായ കെ.ആർ. തങ്കപ്പൻ (കാഞ്ഞിരപ്പള്ളി), അഡ്വ. സി.ആർ. ശ്രീകുമാർ (ചിറക്കടവ്), ജില്ലാ പഞ്ചായത്തംഗം ജെസി ഷാജൻ, ബ്ലോക്ക് പഞ്ചായത്തംഗം ജോളി മടുക്കക്കുഴി, ഗ്രാമപഞ്ചായത്തംഗങ്ങളായ മഞ്ചു മാത്യു, ആന്റണി മാർട്ടിൻ വിവിധ രാഷ്ട്രീയകക്ഷി നേതാക്കൾ എന്നിവർ പങ്കെടുക്കും. കെ.എസ്.ഇ.ബി. ലിമിറ്റഡ് ചെയർമാൻ ആൻഡ് മാനേജിംഗ് ഡയറക്ടർ ഡോ. ബി. അശോക് സ്വാഗതവും ഡിസ്ട്രിബ്യൂഷൻ വിഭാഗം (ദക്ഷിണ മേഖല) ചീഫ് എൻജിനീയർ കെ.എസ്. ഡാൺ നന്ദിയും പറയും.
കാഞ്ഞിരപ്പള്ളി 110 കെ.വി. സബ് സ്റ്റേഷൻ അങ്കണത്തിൽ 72 ലക്ഷം രൂപ ചെലവഴിച്ചാണ് 226 ചതുരശ്ര മീറ്റർ വിസ്തീർണമുള്ള ഇരുനില മന്ദിരം നിർമിച്ചത്.