ശ്രീമൂലനഗരം പഞ്ചായത്തിൽ നവീകരിച്ച എടനാട് – കല്ലയം റോഡിന്റെ ഉദ്ഘാടനം അൻവർ സാദത്ത് എം.എൽ.എ നിർവ്വഹിച്ചു. ജില്ലാ പഞ്ചായത്തിൽ നിന്ന് അനുവദിച്ച പത്ത് ലക്ഷം രൂപ ഉപയോഗിച്ചാണ് റോഡ് നവീകരണം പൂർത്തിയാക്കിയത്.
ജില്ലാ പഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ എം.ജെ ജോമി അദ്ധ്യക്ഷത വഹിച്ച ചടങ്ങിൽ പഞ്ചായത്ത് പ്രസിഡന്റ് കെ.സി മാർട്ടിൻ, വൈസ് പ്രസിഡന്റ് സിന്ധു പാറപ്പുറം, വാർഡ് മെമ്പർ വി.ജെ ആന്റു , ലേഖാ മണി എന്നിവർ പങ്കെടുത്തു.