വനിതാ ദിനത്തോടനുബന്ധിച്ച് കടുങ്ങല്ലൂർ ഗ്രാമപഞ്ചായത്തിലെ പതിനേഴാം വാർഡിൽ വനിതകളെ ആദരിച്ചു. ആലങ്ങാട് ബ്ലോക്ക്‌ പഞ്ചായത്ത്‌ പ്രസിഡന്റ് രമ്യ തോമസ് ഉദ്ഘാടനം ചെയ്തു. വാർഡിലെ ആദ്യകാല അങ്കണവാടി ടീച്ചർ സരസ്വതിയമ്മ, എഴുത്തുകാരിയും ലൈബ്രറേറിയനുമായ ബിനിത സെയ്ൻ എന്നിവരെ ചടങ്ങിൽ ആദരിച്ചു. അങ്കണവാടി ടീച്ചർ, ആശാ വർക്കർ, ഹരിത കർമ്മസേന അംഗങ്ങൾ, തൊഴിലുറപ്പ് – കുടുംബശ്രീ മുതിർന്ന അംഗങ്ങൾ തുടങ്ങിയ വനിതകളെയും ആദരിച്ചു.

വാർഡ് മെമ്പർ താരാ നാഥ് അധ്യക്ഷത വഹിച്ച ചടങ്ങിൽ ബ്ലോക്ക്‌ പഞ്ചായത്ത്‌ സ്റ്റാൻഡിങ് കമ്മിറ്റി ചെയർ പേഴ്സൺ ട്രീസ മോളി മുഖ്യപ്രഭാഷണം നടത്തി. എ.ഡി.എസ് ചെയർപേഴ്സൺ സുമി അൻസാർ, വാർഡ് വികസന കൺവീനർ എ.ജി. രാധാകൃഷ്ണൻ എന്നിവർ സംസാരിച്ചു.