സ്കോൾ കേരള നടത്തുന്ന ഡിപ്ലോമ ഇൻ കമ്പ്യൂട്ടർ ആപ്ലിക്കേഷൻ (ഡി.സി.എ) കോഴ്സ് ആറാം ബാച്ചിന്റെ പൊതു പരീക്ഷ മെയ് 16ന് ആരംഭിക്കും. പ്രായോഗിക പരീക്ഷ മെയ് 16 മുതൽ 19 വരെയും തിയറി പരീക്ഷ മെയ് 23 മുതൽ 27 വരെയും അതാത് പഠന കേന്ദ്രങ്ങളിൽ നടത്തും.
പരീക്ഷാ ഫീസ് പിഴ കൂടാതെ മാർച്ച് 9 മുതൽ മാർച്ച് 18 വരെയും 20 രൂപ പിഴയോടെ മാർച്ച് 19 മുതൽ 23 വരെയും സ്കോൾ കേരള വെബ്സൈറ്റ് മുഖേന (www.scolekerala.org) ഓൺലൈനായോ, വെബ്സൈറ്റിൽ നിന്നും ജനറേറ്റ് ചെയ്തെടുക്കുന്ന പ്രത്യേക ചെലാനിൽ കേരളത്തിലെ ഏതെങ്കിലും പോസ്റ്റ് ഓഫീസ് മുഖേന ഓഫ്ലൈനായോ അടയ്ക്കാം. 700 രൂപയാണ് പരീക്ഷാ ഫീസ്.
ഡി.സി.എ നാല്, അഞ്ച് ബാച്ചുകളിലെ പരീക്ഷയ്ക്ക് രജിസ്റ്റർ ചെയ്യുകയും എന്നാൽ വിവിധ കാരണങ്ങളാൽ പൂർണ്ണമായോ ഏതെങ്കിലും വിഷയങ്ങൾ മാത്രമോ എഴുതാൻ കഴിയാത്ത വിദ്യാർഥികൾക്കും, ഏതെങ്കിലും വിഷയങ്ങളിൽ നിർദ്ദിഷ്ട യോഗ്യത നേടാത്തവർക്കും നിബന്ധനകൾക്ക് വിധേയമായി മെയിലെ പരീക്ഷക്ക് അപേക്ഷ സമർപ്പിക്കാം. വിശദാംശങ്ങൾ സ്കോൾ കേരള വെബ്സൈറ്റിൽ പ്രസിദ്ധപ്പെടുത്തിയിട്ടുള്ള ഡിപ്ലോമ ഇൻ കമ്പ്യൂട്ടർ ആപ്ലിക്കേഷൻ (ഡി.സി.എ) പരീക്ഷ നോട്ടിഫിക്കേഷനിൽ നിന്നും ലഭിക്കും. ഫോൺ : 0471-2342950, 2342271.
