തിരുവനന്തപുരം ജില്ലാ ലീഗൽ സർവീസസ് അതോറിറ്റി മാർച്ച് 12ന് നടത്തുന്ന നാഷണൽ ലോക് അദാലത്തിനുള്ള ഒരുക്കങ്ങൾ പൂർത്തിയായതായി ജില്ലാ ലീഗൽ സർവീസസ് അതോറിറ്റി സെക്രട്ടറിയും സബ് ജഡ്ജിയുമായ കെ.വിദ്യാധരൻ അറിയിച്ചു. തിരുവനന്തപുരം ജില്ലാ കോടതി സമുച്ചയത്തിൽ തയ്യാറാക്കിയിട്ടുള്ള 15 ബൂത്തുകളിലായാണ് അദാലത്ത് നടത്തുക.വിവിധ ദേശസാൽകൃത – സ്വകാര്യ ബാങ്കുകളുടെ പരാതികൾ, കോടതികളിൽ നിലനില്ക്കുന്ന സിവിൽ കേസുകൾ, ഒത്തുതീർപ്പാക്കാൻ പറ്റുന്ന ക്രിമിനൽ കേസുകൾ, മോട്ടോർ വാഹന തർക്കപരിഹാര കേസുകൾ, കുടുംബ കോടതികളിലെ കേസുകൾ,വൃദ്ധജനങ്ങളുടെ ട്രിബുണലിൽ ഉള്ള പരാതികൾ, ബി.എസ്.എൻ.എല്ലിന്റെ പരാതികൾ, കോടതിയിലെത്താത്ത വ്യക്തികളുടെ പരാതികൾ എന്നിവ അദാലത്തിൽ പരിഗണിക്കും.അദാലത്ത് ദിവസം തിരുവനന്തപുരത്തെ മജിസ്‌ട്രേറ്റ് കോടതികൾ പിഴ അടച്ചു ശിക്ഷ വിധിക്കാവുന്ന കേസുകൾക്കായി പ്രത്യേക സിറ്റിംഗും നടത്തും .പിഴയടക്കാൻ തയ്യാറുള്ളവർ അതതു മജിസ്‌ട്രേറ്റ് കോടതികളിൽ എത്തണം. പിഴ അഭിഭാഷകർ മുഖാന്തിരമോ നേരിട്ടോ അടക്കാം.
