അസാപ്പ് വാര്‍ഷിക പരിശീലന കലണ്ടറിന്റെ ജില്ലാതല ഉദ്ഘാടനം ജില്ലാ കളക്ടര്‍ ഡോ.ദിവ്യ എസ് അയ്യര്‍ നിര്‍വഹിച്ചു. ജില്ലാ കളക്ടര്‍ ഡോ. ദിവ്യ എസ് അയ്യര്‍ അസാപ്പ് ജില്ലാ പ്രോഗ്രാം മാനേജര്‍ ബാസിലിനു നല്കി കലണ്ടര്‍ പ്രകാശനം ചെയ്തു. അസാപ്പിന്റെ കീഴില്‍ ലഭ്യമാകുന്ന എല്ലാ കോഴ്സുകളുടേയും വിശദവിവരങ്ങള്‍ അസാപ്പ് കേരള ആനുവല്‍ ട്രെയ്നിംഗ് 2022-23 കലണ്ടറില്‍ ലഭ്യമാണ്. 14 സെക്ടറുകളിലായി 103 കോഴ്സുകളുടെ വിവരങ്ങളാണ് കലണ്ടറില്‍ ഉള്ളത്. പ്രോഗ്രാം മാനേജര്‍മാരായ ശ്രീജിത്ത്, ബെന്‍സി, ജിനോയ് എന്നിവര്‍ ചടങ്ങില്‍ പങ്കെടുത്തു.
