കണ്ണൂര്‍: കൈത്തറി വസ്ത്ര പ്രദര്‍ശന-വിപണന മേള ഇ പി ജയരാജന്‍ എം എല്‍ എ ഉദ്ഘാടനം ചെയ്തു. തൊഴില്‍ രഹിതര്‍ക്ക് തൊഴില്‍ ലഭ്യമാക്കാന്‍ കഴിത്തയക്കവിധം കൈത്തറി മേഖലയെ വിപുലീകരിക്കണമെന്നും അതിനായി തൊഴിലാളികള്‍ക്ക് മെച്ചപ്പെട്ട കൂലി നല്‍കേണ്ടതുണ്ടെന്നും അദ്ദേഹം പറഞ്ഞു. സര്‍ക്കാറിന്റെ പദ്ധതികളിലൂടെ മാത്രമേ കൈത്തറി മേഖലയെ വിപുലീകരിക്കാന്‍ കഴിയുകയുള്ളു. തൊഴിലാളികള്‍ക്ക് മെച്ചപ്പെട്ട ആനുകൂല്യങ്ങള്‍ ലഭ്യക്കേണ്ടതുണ്ടെന്നും എം എല്‍ എ പറഞ്ഞു. ലോകനാഥ് വീവേഴ്‌സിന്റെ പുതിയ സ്റ്റാളിന്റെയും ചിറക്കല്‍ വീവേഴ്‌സിന്റെ പുതിയ ഉല്‍പ്പന്നമായ ‘ഈസി സ്ലീപ്പിങ്ങ് ബേബി ബെഡ്’, പിണറായി വീവേഴ്‌സിന്റെ പ്രീമിയം ഷര്‍ട്ട് എന്നിവയുടെ പ്രകാശനവും അദ്ദേഹം നിര്‍വഹിച്ചു.
 
പൊലീസ് മൈതാനിയില്‍ നടന്ന ചടങ്ങില്‍ ടി വി രാജേഷ് എം എല്‍ എ അധ്യക്ഷത വഹിച്ചു. മേളയിലെ ആദ്യ വില്‍പ്പന കണ്ണൂര്‍ കൈത്തറി തൊഴിലാളി ക്ഷേമനിധി ബോര്‍ഡ് ചെയര്‍മാന്‍ അരക്കന്‍ ബാലനു നല്‍കി എം എല്‍ എ നിര്‍വഹിച്ചു. കാന്‍ലൂം ട്രേഡ്മാര്‍ക്ക്  സര്‍ട്ടിഫിക്കറ്റിന്റെ പ്രകാശനവും മുഖ്യ പ്രഭാഷണവും ജില്ലാ കലക്ടര്‍ മീര്‍ മുഹമ്മദ് അലി നടത്തി. കണ്ണൂര്‍ കോര്‍പ്പറേഷന്‍ കൗണ്‍സിലര്‍ അഡ്വ ലിഷ ദീപക്, കണ്ണൂര്‍ ഹാന്‍വീവ് ചെയര്‍മാന്‍ കെ പി സഹദേവന്‍, കണ്ണൂര്‍ ജില്ലാ യാണ്‍ സൊസൈറ്റി പ്രസിഡന്റ് കെ മനോഹരന്‍, ഐ എന്‍ ടി യുസി ദേശീയ സെക്രട്ടറി കെ സുരേന്ദ്രന്‍, സംസ്ഥാന കൈത്തറി സൊസൈറ്റീസ് അസോസിയേഷന്‍ പ്രസിഡന്റ് പി ബാലന്‍, കണ്ണൂര്‍ ജില്ലാ ബാങ്ക് ജനറല്‍ മാനേജര്‍ എ കെ പുരുഷോത്തമന്‍, എ ഐ ടി യു സി കണ്ണൂര്‍ പ്രസിഡന്റ് താവം ബാലകൃഷ്ണന്‍, കൈത്തറി വികസന സമിതി അംഗം കെ വി കുമാരന്‍, എസ് ടി യു ദേശീയ സെക്രട്ടറി എന്‍ എ കരീം, കണ്ണൂര്‍ കെത്തറി വികസന സമിതി സെക്രട്ടറി കെ വി സന്തോഷ് കുമാര്‍ എന്നിവര്‍ സംസാരിച്ചു. 
 
ഉദ്ഘാടന ചടങ്ങിന് മുന്നോടിയായി വിളംബര ഘോഷയാത്രയും നടത്തി. മേളയില്‍ നിന്ന് വാങ്ങുന്ന തുണിത്തരങ്ങള്‍ക്ക് 20 ശതമാനം ഗവ. റിബേറ്റ് ഉണ്ടാകും. കൈത്തറി സംഘങ്ങള്‍ക്കു പുറമെ ഹാന്‍ക്‌സ്, ഹാന്‍വീവ്, കേരള ദിനേശ് സഹകരണ സംഘം തുടങ്ങിയ സ്ഥാപനങ്ങളുടെ സ്റ്റാളുകളും ഉണ്ട്. സംസ്ഥാന സര്‍ക്കാറും കൈത്തറി-ടെക്സ്റ്റയില്‍സ് വകുപ്പും ജില്ലാ വ്യവസായ കേന്ദ്രവും കൈത്തറി വികസന സമിതിയും സംയുക്തമായാണ് മനേള സംഘടിപ്പിക്കുന്നത്. മേള ആഗസ്റ്റ് 24 വരെ തുടരും. 

ഉദ്ഘാടന ചടങ്ങില്‍ നിന്നുള്ള ചിത്രങ്ങള്‍: