2021-2022 സാമ്പത്തിക വർഷത്തിൽ സംസ്ഥാന വനിതാ വികസന കോർപ്പറേഷൻ 165.05 കോടി രൂപ വായ്പ നൽകിയതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ്. 11,866 ഗുണഭോക്താക്കൾക്കാണ് വായ്പ നൽകിയിട്ടുള്ളത്. ഇതു സർവകാല റെക്കോർഡാണ്.
34 വർഷത്തെ പ്രവർത്തനത്തിൽ കോർപറേഷൻ വായ്പ നൽകുന്ന ഏറ്റവും ഉയർന്ന തുകയാണ് കഴിഞ്ഞ സാമ്പത്തികവർഷം നൽകിയത്. തിരിച്ചടവുകളിലായി 112 കോടി രൂപ കോർപറേഷന് ലഭിച്ചു. വനിത വികസന കോർപറേഷന് നൽകുന്ന ഉയർന്ന സർക്കാർ ഗ്യാരന്റിയാണ് ഇത്രയേറെ പേർക്ക് വായ്പ നൽകാൻ സാധ്യമായത്. ചുരുങ്ങിയ കാലം കൊണ്ട് റെക്കോർഡ് വായ്പ നൽകിയ കോർപറേഷൻ മാനേജ്മെന്റിനേയും ജീവനക്കാരേയും മന്ത്രി അഭിനന്ദിച്ചു.