മുഖ്യമന്ത്രിയുടെ തദ്ദേശ റോഡ് പുനരുദ്ധാരണ പദ്ധതിയില്‍ ഉള്‍പ്പെടുത്തി പുനര്‍നിര്‍മ്മിച്ച നടത്തറ പഞ്ചായത്തിലെ രണ്ട് റോഡുകള്‍ പൊതുജനങ്ങള്‍ക്ക് തുറന്നു നല്‍കി. നടത്തറ പഞ്ചായത്തിലെ അച്ചന്‍കുന്ന്-അങ്കണവാടി റോഡും മണ്ണൂര്‍-കന്നുകാലിച്ചാല്‍ റോഡും റവന്യൂ മന്ത്രി കെ രാജന്‍ ഉദ്ഘാടനം ചെയ്തു. 15 ലക്ഷം രൂപ ഉപയോഗിച്ചാണ് റോഡ് നിര്‍മ്മാണം പൂര്‍ത്തിയാക്കിയത്.
പഞ്ചായത്ത് പ്രസിഡന്റ് ശ്രീവിദ്യ രാജേഷ് അധ്യക്ഷത വഹിച്ച ചടങ്ങില്‍ ഒല്ലൂക്കര ബ്ലോക്ക് പ്രസിഡന്റ് കെ ആര്‍ രവി മുഖ്യാതിഥിയായി. വൈസ് പ്രസിഡന്റ് പി ആര്‍ രജിത്ത്, ജില്ലാ പഞ്ചായത്തംഗം കെ വി സജു, വാര്‍ഡംഗം ടി പി മാധവന്‍ തുടങ്ങിയവര്‍ പങ്കെടുത്തു.