കോട്ടയം: പദ്ധതി നിർവഹണത്തിൽ ആദ്യമായി സംസ്ഥാനത്ത് രണ്ടാമതെത്തിയതിന്റെ സന്തോഷം കേക്ക് മുറിച്ച് ആഘോഷിച്ച് ജില്ലാ പഞ്ചായത്ത്. പദ്ധതി നിർവഹണത്തിൽ ലഭിച്ച ഫണ്ടിന്റെ 92.45 ശതമാനം ചെലവഴിച്ചാണ് ജില്ലാ പഞ്ചായത്ത് സംസ്ഥാനതലത്തിൽ രണ്ടാം സ്ഥാനത്ത് എത്തിയത്. കോൺഫറൻസ് ഹാളിൽ നടന്ന യോഗത്തിനു മുന്നോടിയായി ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് നിർമ്മല ജിമ്മിയും വൈസ് പ്രസിഡന്റ് റ്റി.എസ്. ശരത്തും ചേർന്ന് കേക്ക് മുറിച്ചു.
നേട്ടം കൈവരിക്കാൻ പ്രയത്നിച്ച ജനപ്രതിനിധികളെയും ഉദ്യോഗസ്ഥരെയും പ്രസിഡന്റ് അഭിനന്ദിച്ചു. 92.10 ശതമാനം തുക ചെലവഴിച്ച് പദ്ധതി നിർവഹണത്തിൽ ജില്ല സംസ്ഥാനതലത്തിൽ മൂന്നാം സ്ഥാനത്തുമെത്തിയിരുന്നു. ആരോഗ്യ -വിദ്യാഭ്യാസ സ്റ്റാറ്റിങ് കമ്മിറ്റി ചെയർപേഴ്സൺ പി.എസ് പുഷ്പ മണി, പൊതുമരാമത്ത് സ്റ്റാന്റിങ് കമ്മറ്റി ചെയർപേഴ്സൺ ജെസി ഷാജൻ, വികസനകാര്യ സ്റ്റാന്റിങ് കമ്മറ്റി ചെയർപേഴ്സൺ മഞ്ജു സുജിത്ത്, ജില്ലാ പഞ്ചായത്തംഗങ്ങൾ, ഉദ്യോഗസ്ഥർ എന്നിവർ പങ്കെടുത്തു.
