സംഘാടക സമിതി യോഗം ചേർന്നു
മന്ത്രിസഭാ വാർഷികാഘോഷങ്ങളുടെ ഭാഗമായി തിരൂർ തുഞ്ചൻ പറമ്പിൽ കായിക വകുപ്പ് മന്ത്രി വി.അബ്ദുറഹിമാന്റെ നേതൃത്വത്തിൽ സംഘാടക സമിതി യോഗം ചേർന്നു. തിരൂർ ഗവ. ബോയ്സ് ഹയർ സെക്കൻഡറി സ്കൂളിൽ മെയ് 10 മുതൽ 16 വരെയായി നടക്കുന്ന മേളയോടനുബന്ധിച്ച് ഒരുക്കേണ്ട പ്രദർശന – വിൽപ്പന സ്റ്റാളുകൾ മറ്റ് അനുബന്ധ സൗകര്യങ്ങൾ എന്നിവ സംബന്ധിച്ച് യോഗം ചർച്ച ചെയ്തു. സംസ്ഥാന സർക്കാരിൻ്റെ മികവുറ്റ പ്രവർത്തനങ്ങൾ ജനങ്ങളിലെത്തിക്കുന്നതോടൊപ്പം പൊതുജനങ്ങൾക്ക് വിവിധ സർക്കാർ സേവനങ്ങൾ ലഭ്യമാക്കുന്നതിനുള്ള സ്റ്റാളുകളും മേളയോടനുബന്ധിച്ച് ഒരുക്കാൻ യോഗം തീരുമാനിച്ചു. മേളയ്ക്കാവശ്യമായ പശ്ചാത്തല സൗകര്യങ്ങൾ ഒരുക്കുന്നതിന് വിവിധ വകുപ്പുകൾക്ക് മന്ത്രി നിർദേശം നൽകി. എഴ് ദിനരാത്രങ്ങളിലായി നടക്കുന്ന മേളയോടനുബന്ധിച്ച് വിവിധ കലാപരിപാടികൾ, സെമിനാറുകൾ, മത്സരങ്ങൾ എന്നിവയും സംഘടിപ്പിക്കും.
യോഗത്തിൽ പി. നന്ദകുമാർ എം.എൽ.എ, ജില്ലാ വികസന കമ്മീഷണര്‍ എസ്. പ്രേംകൃഷ്ണന്‍ എന്നിവർ പങ്കെടുത്തു.