ഇടുക്കി ഗവ: മെഡിക്കല്‍ കോളേജില്‍ വിവിധ ഡിപ്പാര്‍ട്ടുമെന്റിലേക്ക് ജൂനിയര്‍ റസിഡന്റ്മാരെ ആവശ്യമുണ്ട്. കരാര്‍ അടിസ്ഥാനത്തിലാണ് നിയമനം. യോഗ്യത എം.ബി.ബി.എസ്, ഒരുവര്‍ഷം ഇന്റേണ്‍ഷിപ്പ്, ടി.സി.എം.സി രജിസ്ട്രേഷന് സര്‍ട്ടിഫിക്കറ്റ്, ശമ്പളം 42000/ രൂപ. യോഗ്യരായ ഉദ്യോഗാര്‍ത്ഥികള്‍, ബന്ധപ്പെട്ട രേഖകള്‍ സഹിതം ഇടുക്കി ഗവ. മെഡിക്കല്‍ കോളേജ് പ്രിന്‍സിപ്പാളിന്റെ ഓഫീസില്‍ ഏപ്രില്‍ 28 ന് രാവിലെ 11 മണിക്ക് ഹാജരാകണം.
