കേരള സംസ്ഥാന പട്ടികജാതി പട്ടികവര്‍ഗ്ഗ റസിഡന്‍ഷ്യല്‍ എഡ്യൂക്കേഷണല്‍ സൊസൈറ്റിയുടെ നിയന്ത്രണത്തില്‍ പട്ടികവര്‍ഗ്ഗ വികസന വകുപ്പിന് കീഴില്‍ ഇടുക്കി ജില്ലയില്‍ പ്രവര്‍ത്തിച്ചുവരുന്ന ഏകലവ്യ മോഡല്‍ റസിഡന്‍ഷ്യല്‍ സ്‌കൂളിലെ നിലവിലുള്ളതും, ഭാവിയില്‍ ഒഴിവ് പ്രതീക്ഷിക്കുന്നതുമായ അദ്ധ്യാപക തസ്തികകളില്‍ 2022-2023 അദ്ധ്യയന വര്‍ഷത്തേക്ക് കരാര്‍ അടിസ്ഥാനത്തില്‍ നിയമിക്കു’ന്നതിന് നിശ്ചിത യോഗ്യതയുള്ളവരില്‍ നിന്നും അപേക്ഷ ക്ഷണിച്ചു.
കേരള പബ്ലിക് സര്‍വ്വീസ് കമ്മീഷന്‍ നിഷ്‌ക്കര്‍ഷിക്കുന്ന എല്ലാ യോഗ്യതകളും ഈ നിയമനത്തിനും ബാധകമാണ്.അപേക്ഷയോടൊപ്പം ബയോഡാറ്റയും, സര്‍ട്ടിഫിക്കറ്റുകളുടെ സ്വയം സാക്ഷ്യപ്പെടുത്തിയ പകര്‍പ്പുകളും, കൂടിക്കാഴ്ച സമയത്ത് അസ്സല്‍ രേഖകളും ഹാജരാക്കണം. തെരഞ്ഞെടുക്കപ്പെടുന്നവരുടെ നിയമനം 2023 മാര്‍ച്ച് 31 വരെയായിരിക്കും. കരാര്‍ കാലാവധിക്കുള്ളില്‍ വിദ്യാഭ്യാസ വകുപ്പില്‍ നിന്നും അദ്ധ്യാപകരെ നിയമിക്കുന്ന പക്ഷം കരാര്‍ നിയമനം റദ്ദാക്കും. നിയമനത്തിന് സര്‍ക്കാര്‍ നിയമന പ്രകാരമുള്ള പ്രായപരിധി ബാധകമായിരിക്കും. നിയമനം ലഭിക്കുന്ന ഉദ്യോഗാര്‍ത്ഥികളില്‍ ഹയര്‍സെക്കണ്‍റി വിഭാഗത്തിന് പ്രതിമാസം 36,000/ രൂപയും, ഹൈസ്‌ക്കൂള്‍ വിഭാഗത്തിന് പ്രതിമാസം 32,560/ രൂപയും വേതനം ലഭിക്കുന്നതിന് അര്‍ഹതയുണ്ടായിരിക്കും പട്ടികജാതി പട്ടികവര്‍ഗ്ഗക്കാര്‍ക്കും അര്‍ഹതയുള്ള മറ്റ് പിന്നോക്ക സമുദായങ്ങള്‍ക്കും കേരള പബ്ലിക്ക് സര്‍വീസ് കമ്മീഷന്‍ അനുവദിക്കുന്ന നിയമാനുസൃതമായ വയസ്സിളവിന് അര്‍ഹതയുണ്ടായിരിക്കും. ഒരു മോഡല്‍ റസിഡന്‍ഷ്യല്‍ സ്‌ക്കൂളില്‍ നിയമനം ലഭിക്കുന്നവര്‍ക്ക് മറ്റ് സ്ഥാപനങ്ങളിലേക്ക് സ്ഥലംമാറ്റം അനുവദിക്കുന്നതല്ല. സ്ഥാപനത്തിന്റെ പ്രവര്‍ത്തനം റസിഡന്‍ഷ്യല്‍ സ്വഭാവമുള്ളതായതിനാല്‍ സ്‌കൂളുകളില്‍ താമസിച്ച് പഠിപ്പിക്കുന്നതിന് സമ്മതമുള്ളവര്‍ മാത്രം അപേക്ഷിച്ചാല്‍ മതിയാകും. നിയമനം ലഭിക്കുന്നവര്‍ കരാര്‍ കാലായളവില്‍ യോഗ്യതാ പ്രമാണങ്ങളുടെ അസ്സല്‍ ബന്ധപ്പെട്ട ഓഫീസില്‍ സമര്‍പ്പിക്കേണ്ടതും, കരാര്‍ കാലാവധി പൂര്‍ത്തിയാകുന്ന മുറക്ക് മാത്രം തിരികെ നല്‍കുന്നതുമാണ്. ഒന്നില്‍ കൂടുതല്‍ തസ്തികകളിലേക്ക് അപേക്ഷിക്കുന്ന ഉദ്യോഗാര്‍ത്ഥികള്‍ ഓരോ തസ്തികയിലേക്കും പ്രത്യേകം അപേക്ഷകള്‍ സമര്‍പ്പിക്കണം. നിശ്ചിത മാതൃകയില്‍ തയ്യാറാക്കിയ അപേക്ഷകള്‍ തൊടുപുഴ മിനി സിവില്‍ സ്റ്റേഷനില്‍ പ്രവര്‍ത്തിക്കുന്ന ഇടുക്കി ഐ.റ്റി.ഡി.പി. ഓഫീസില്‍ നല്‍കണം.
തസ്തികകള്‍ സംബന്ധിച്ച വിവരങ്ങള്‍ ചുവടെ ചേര്‍ക്കുന്നു.
ക്രമ നം തസ്തിക എന്നീ ക്രമത്തില്‍ ;
1 ഹൈസ്‌ക്കൂള്‍ അസിസ്റ്റന്റ് മലയാളം
2 ഹൈസ്‌ക്കൂള്‍ അസിസ്റ്റന്റ് ഇംഗ്ലീഷ്
3 ഹൈസ്‌ക്കൂള്‍ അസിസ്റ്റന്റ് ഹിന്ദി
4 ഹൈസ്‌ക്കൂള്‍ അസിസ്റ്റന്റ് ഫിസിക്കല്‍ സയന്‍സ്
5 ഹൈസ്‌ക്കൂള്‍ അസിസ്റ്റന്റ് നാച്ചുറല്‍ സയന്‍സ്
6 ഹൈസ്‌ക്കൂള്‍അസിസ്റ്റന്റ് സോഷ്യല്‍ സയന്‍സ്
7 ഹൈസ്‌ക്കൂള്‍ അസിസ്റ്റന്റ് കണക്ക്
8 സ്‌പെഷ്യല്‍ ടീച്ചര്‍ (മ്യൂസിക്)
9 മാനേജര്‍ കം റസിഡന്‍ഷ്യല്‍ ട്യൂട്ടര്‍
10 എച്ച്.എസ്.എസ്.റ്റി. ഇംഗ്ലീഷ്
11 എച്ച്.എസ്.എസ്.റ്റി. മലയാളം
12 എച്ച്.എസ്.എസ്.റ്റി. ഇക്കണോമിക്‌സ്
13 എച്ച്.എസ്.എസ്.റ്റി. ഹിസ്റ്ററി
14 എച്ച്.എസ്.എസ്.റ്റി. പൊളിറ്റിക്‌സ്
15 എച്ച്.എസ്.എസ്.റ്റി. സോഷ്യോളജി
അപേക്ഷകള്‍ ലഭിക്കേണ്ട അവസാന തീയതി ഏപ്രില്‍ 30 വൈകിട്ട് 4.00 മണി. കൂടുതല്‍ വിവരങ്ങള്‍ക്ക് ഫോണ്‍ : 04862 222399.