സുരക്ഷിത ഉച്ചഭക്ഷണം

സുരക്ഷിത ഉച്ചഭക്ഷണം ഉറപ്പാക്കുന്നതിനായി ജില്ലയിലെ സ്‌കൂളുകളിലെ മുഴുവൻ പാചകതൊഴിലാളികൾക്കും പരിശീലനം നൽകിയ സംസ്ഥാനത്തെ ആദ്യ ജില്ലയായി കോട്ടയം.
ജില്ലയിലെ സ്‌കൂളുകളിലെ 929 ഉച്ചഭക്ഷണ പാചക തൊഴിലാളികൾക്ക് ഭക്ഷ്യ സുരക്ഷാ വകുപ്പിന്റെ നേതൃത്വത്തിലാണ് പരിശീലനം നൽകിയത്. എഫ്.എസ്.എസ്.ഐ (ഫുഡ് സേഫ്റ്റി ആൻഡ് സ്റ്റാൻഡേർഡ് അതോറിറ്റി ഓഫ് ഇന്ത്യ)യുടെ സഹകരണത്തോടെ 26 ദിവസമായാണ് പരിശീലന പരിപാടി സംഘടിപ്പിച്ചത്. പരിശീലനം പൂർത്തിയാക്കിയവർക്ക് സർട്ടിഫിക്കറ്റും നൽകി. പദ്ധതിയുമായി ബന്ധപ്പെട്ട് വിവിധ സ്‌കൂളുകളിലെ 350 അധ്യാപകർക്കും പരിശീലനം നൽകി.

സംസ്ഥാനത്ത് ആദ്യമായാണ് ഒരു ജില്ലയിലെ മുഴുവൻ സ്‌കൂൾ ഉച്ചഭക്ഷണ പാചകതൊഴിലാളികൾക്കും പരിശീലനം നൽകുന്നതെന്നും പൊതുവിദ്യാഭ്യാസ വകുപ്പിന്റെ സഹായത്തോടെയാണ് നേട്ടം കൈവരിക്കാനായതെന്നും ഭക്ഷ്യ സുരക്ഷാ അസിസ്റ്റന്റ് കമ്മീഷണർ അലക്സ് കെ. ഐസക് പറഞ്ഞു. ഇതിനായി അസിസ്്റ്റന്റ് എഡ്യുക്കേഷൻ ഓഫീസർ ചെയർമാനായും നൂൺ മീൽ ഓഫീസർ കൺവീനറായും ഫുഡ് സേഫ്റ്റി ഓഫീസർ, ഹെൽത്ത് സൂപ്പർവൈസർ എന്നിവർ അംഗങ്ങളായും കമ്മിറ്റി രൂപീകരിച്ച് പരിശോധന നടത്തുകയും പരാതികൾ തീർപ്പാക്കുകയും ചെയ്യും. എഫ്.എസ്.എസ്.ഐയുടെ ട്രെയിനിംഗ് പാർട്ണർമാരാണ്് പരിശീലനം നൽകിയത്.