നോർക്ക ബിസിനസ്സ് ഫെസിലിറ്റേഷൻ സെന്ററിന്റെ  ആഭിമുഖ്യത്തിൽ പ്രവാസി സംരംഭകർക്ക്  സൗജന്യ സംരംഭകത്വ പരിശീലന പരിപാടി സംഘടിപ്പിക്കുന്നു. എറണാകുളം കളമശ്ശേരി എച്ച്.എം.ടി കോളനിയിലെ  കേരള ഇൻസ്റ്റിറ്റ്യൂട്ട് ഫോർ എന്റർപ്രണർഷിപ്പ് ഡവലപ്‌മെന്റിലാണ്  (കീഡ്) പരിശീലന പരിപാടി.
പങ്കെടുക്കാൻ താല്പര്യമുള്ളവർ മെയ് മൂന്നിന് മുൻപ് എൻ.ബി.എഫ്.സിയിൽ  രജിസ്റ്റർ ചെയ്യണം. കൂടുതൽ വിവരങ്ങൾക്ക്: 0471-2770534  / 8592958677 എന്ന നമ്പറിലോ nbfc.norka@kerala.gov.in.