അരിവയല് ലിഫ്റ്റ് ഇറിഗേഷന് പദ്ധതിയുടെ നിര്മ്മാണോദ്ഘാടനം മെയ് 1 ന് ജലവിഭവ വകുപ്പ് മന്ത്രി റോഷി അഗസ്റ്റിന് നിര്വ്വഹിക്കും. രാവിലെ 9 ന് നടക്കുന്ന ചടങ്ങില് ഐ.സി. ബാലകൃഷ്ണന് എം. എല്. എ അദ്ധ്യക്ഷത വഹിക്കും. രാഹുല് ഗാന്ധി എം. പി., ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് സംഷാദ് മരക്കാര്, ജില്ലാകളക്ടര് എ.ഗീത എന്നിവര് മുഖ്യാതിഥികളാകും. ജനപ്രതിനിധികള്, രാഷ്ട്രീയപ്പാര്ട്ടി പ്രതിനിധികള്, ഉദ്യോഗസ്ഥര് തുടങ്ങിയവര് പങ്കെടുക്കും. ചീഫ് എന്ജിനീയര് അലക്സ് വര്ഗീസ് പദ്ധതിയുടെ റിപ്പോര്ട്ട് അവതരിപ്പിക്കും.
അരിവയല്, നെല്ലിക്കണ്ടം പ്രദേശങ്ങളിലെ കൃഷിയിടങ്ങളിലേക്ക് വെള്ളം എത്തിക്കുന്നതിന് സംസ്ഥാന സര്ക്കാരിന്റെ 100 ദിന കര്മ പരിപാടിയുടെ ഭാഗമായി ജലവിഭവ വകുപ്പ് വിഭാവനം ചെയ്ത പദ്ധതിയാണ് അരിവയല് ലിഫ്റ്റ് ഇറിഗേഷന് പദ്ധതി.