കല്‍പ്പറ്റ: പൊഴുതന പഞ്ചായത്തിലെ മുത്താരിക്കുന്ന് പ്രദേശത്തെ 36 കുടുംബങ്ങളെ സമീപപ്രദേശത്തെ അങ്കണവാടിയിലേക്കും മദ്രസയിലേക്കും മാറ്റിപ്പാര്‍പ്പിച്ചു. പൊഴുതന ടൗണില്‍ പൂളക്കോട്ടുതൊടി സവാദിന്റെ വീട് പൂര്‍ണമായി തകര്‍ന്നു. മീഞ്ചാല്‍ പ്രദേശത്ത് ഒന്നിലധികം കുടുംബങ്ങള്‍ വെള്ളത്താല്‍ ഒറ്റപ്പെട്ടു. സുഗന്ധഗിരി സ്വദേശി ബാബുവിന്റെ വീട് പൂര്‍ണമായി തകര്‍ന്നു. പ്രദേശത്ത് നാലിടങ്ങളില്‍ മണ്ണിടിച്ചിലുണ്ടായി. അംബ സ്‌കൂളിലേക്കുള്ള പ്രധാന വഴിയിലെ കലുങ്ക് തകര്‍ന്നു. കുറിച്യര്‍മല പ്രദേശത്ത് ഉരുള്‍പൊട്ടി.
