സുല്‍ത്താന്‍ ബത്തേരി: നഗരത്തില്‍ എം.ജി റോഡില്‍ അനുവദനിയമല്ലാത്ത സ്ഥലത്തും നടപ്പാതയോട് ചേര്‍ന്നും കാല്‍നടയാത്രക്കാര്‍ക്കും മറ്റും തടസംസൃഷ്ടിച്ച ഉന്തുവണ്ടികള്‍ നഗരസഭ പിടിച്ചെടുത്തു. വാഹനത്തിരക്കേറിയ റോഡില്‍ നഗരസഭ അനുവദിച്ച സ്ഥലത്ത് മാത്രമേ കച്ചവടം ചെയ്യാന്‍ അനുമതിയുള്ളൂ. നഗരസഭയുടെ മുന്നറിയിപ്പ് അവഗണിച്ച നാലു ഉന്തുവണ്ടികളാണ് പിടിച്ചെടുത്തത്. തിരക്കേറിയതും അനുവദനിയമല്ലാത്ത സ്ഥലങ്ങളിലും നോ പാര്‍ക്കിംഗ് ഏരിയകളിലും ഗുഡ്സ് ഓട്ടോറിക്ഷകളിലും, ഉന്തുവണ്ടികളിലുമുള്ള തെരുവ് കച്ചവങ്ങള്‍ അനുവദിക്കില്ലെന്നു നഗരസഭ അദ്ധ്യക്ഷന്‍ ടി.എല്‍ സാബു അറിയിച്ചു.