വിശപ്പ് രഹിത കേരളം പദ്ധതിയുടെ ഭാഗമായി 20 രൂപയ്ക്ക് ഉച്ചഭക്ഷണം നല്‍കുന്ന സുഭിക്ഷാ ഹോട്ടലിന്റെ തൊടുപുഴ താലൂക്ക്തല ഉത്ഘാടനം പി.ജെ ജോസഫ് എം.എല്‍.എ നിര്‍വ്വഹിച്ചു . തൊടുപുഴ നഗരസഭ വൈസ് ചെയര്‍പേഴ്സണ്‍ ജസ്സി ജോണി അദ്ധ്യക്ഷത വഹിച്ചു. തൊടുപുഴ ഗാന്ധി സ്‌ക്വയറില്‍ ടൌണ്‍ ഹാളിന് സമീപം മുനിസിപ്പാലിറ്റിയുടെ പഴയ കെട്ടിടത്തില്‍ ആരംഭിച്ചിരിക്കുന്ന ഹോട്ടലില്‍ 20 രൂപയ്ക്ക് ഊണും, 25 രൂപയ്ക്ക് ഊണ് പാഴ്സലായും ലഭിക്കുന്നതാണ്. വരും ദിവസങ്ങളില്‍ മറ്റ് വിഭവങ്ങളുടെ വിതരണവും ഇവിടെ നിന്ന് ആരംഭിക്കുമെന്ന് അധികൃതര്‍ അറിയിച്ചു.വാര്‍ഡ് കൗണ്‍സിലര്‍ ജോസഫ് ജോണ്‍, തൊടുപുഴ താലൂക്ക് സപ്ലൈ ആഫീസര്‍ ബൈജു കെ ബാലന്‍, അസിസ്റ്റന്റ് താലൂക്ക് സപ്ലൈ ആഫീസര്‍ ഷിജു.കെ. തങ്കച്ചന്‍ തുടങ്ങിയവര്‍ സംസാരിച്ചു.