മാനന്തവാടി: കബനി നദി കരകവിഞ്ഞതിനെ തുടര്‍ന്ന് പെരിക്കല്ലൂരില്‍ നിന്ന് നൂറോളം കുടുംബങ്ങളെ മാറ്റിപാര്‍പ്പിച്ചു. നിരവധി വീടുകള്‍ വെള്ളത്തിനടിയിലായി. ഒട്ടേറെ വീടുകള്‍ തകര്‍ന്നു. മുന്നൂറോളം ആളുകളാണ് പെരിക്കല്ലൂര്‍ ഗവ. ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ ക്യാമ്പിലുള്ളത്. പെരിക്കല്ലര്‍ – മരക്കടവ് റോഡില്‍ വെള്ളം പലയിടത്തായി കയറി കിടക്കുന്നു. ഇതുവഴി ഗതാഗതം മുടങ്ങി. ഐ.സി. ബാലകൃഷ്ണന്‍ എം.എല്‍.എ ക്യാമ്പ് സന്ദര്‍ശിച്ചു.