കേരള ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ലേബര്‍ & എംപ്ലോയ്മെന്റിന്റെ കീഴില്‍ പ്രവര്‍ത്തിക്കുന്ന കിലെ ഐഎഎസ് അക്കാഡമിയില്‍ അടുത്ത ബാച്ച് സിവില്‍ സര്‍വ്വീസ് പ്രിലിമിനറി/മെയിന്‍സ് പരീക്ഷയുടെ പരിശീലനത്തിലേക്ക് അപേക്ഷ ക്ഷണിച്ചു. ഏതെങ്കിലും വിഷയത്തിലുള്ള ബിരുദമാണ് അടിസ്ഥാന യോഗ്യത. ഒരു വര്‍ഷമാണ് കോഴ്സ് ദൈര്‍ഘ്യം. ക്ലാസുകള്‍ ജൂണ്‍ 20 ന് ആരംഭിക്കും. കോഴ്സില്‍ ചേരാന്‍ ആഗ്രഹിക്കുന്ന കേരള ഷോപ്സ് ആന്റ് കൊമേഴ്സ്യല്‍ എസ്റ്റാബ്ലിഷ്മെന്റ് തൊഴിലാളി ക്ഷേമനിധി ബോര്‍ഡില്‍ രജിസ്റ്റര്‍ ചെയ്തിട്ടുള്ള തൊഴിലാളികളുടെ ബിരുദധാരികളായ ആശ്രിതര്‍, ക്ഷേമനിധി ബോര്‍ഡില്‍ നിന്നും ആശ്രിത സര്‍ട്ടിഫിക്കേറ്റ് വാങ്ങി അപേക്ഷിക്കേണ്ട അവസാന തീയതി ജൂണ്‍-13. അപേക്ഷ സമര്‍പ്പിക്കേണ്ട ലിങ്ക് kile.kerala.gov.in എന്ന വെബ്സൈറ്റില്‍ ലഭിക്കും. ഫോണ്‍: 04862 229474, 7907099629, 04712309012.
