കാര്‍ഷിക വികസന കര്‍ഷക ക്ഷേമ വകുപ്പിന്റെ ഞങ്ങളും കൃഷിയിലേയ്ക്ക് പദ്ധതിയുടെ ഭാഗമായി ഇടുക്കി കളക്ട്രേറ്റിലെ മുഴുവന്‍ ജീവനക്കാര്‍ക്കും കളക്ട്രേറ്റ് അങ്കണത്തില്‍ പച്ചക്കറി തൈ വിതരണം ചെയ്യും. പച്ചക്കറി തൈ വിതരണത്തിന്റെ ഉദ്ഘാടനം ജൂണ്‍ 9 ന് രാവിലെ 10.30 യ്ക്ക് ജില്ലാ കളക്ടര്‍ ഷീബ ജോര്‍ജ് നിര്‍വ്വഹിക്കും.
കേരളത്തിലെ എല്ലാ കുടുംബങ്ങളിലും കാര്‍ഷിക സംസ്‌കാരം ഉണര്‍ത്തുക, കേരളത്തെ ഭക്ഷ്യ സ്വയം പര്യാപ്തതയില്‍ എത്തിക്കുക തുടങ്ങിയ ലക്ഷ്യത്തോടെ കേരള സര്‍ക്കാര്‍, കാര്‍ഷിക വികസന കര്‍ഷക ക്ഷേമ വകുപ്പിന്റെ നേതൃത്വത്തില്‍ വിവിധ വകുപ്പുകളുടെ ഏകോപനത്തോടെ കേരളത്തില്‍ ഒന്നാകെ നടപ്പിലാക്കുന്ന പദ്ധതിയാണ് ‘ഞങ്ങളും കൃഷിയിലേയ്ക്ക്’. ഇതിന്റെ ഭാഗമായി കളക്ടറേറ്റ് ജീവനക്കാര്‍ക്കായി ഫലവൃക്ഷ തൈകളുടെയും ജൈവ കാര്‍ഷിക ഉത്പന്നങ്ങളുടെയും പ്രദര്‍ശനവും വിതരണവും സംഘടിപ്പിക്കും. കാര്‍ഷിക വികസന കര്‍ഷക ക്ഷേമ വകുപ്പ് ജില്ലാതല ഉദ്യോഗസ്ഥര്‍ പരിപാടിയില്‍ പങ്കെടുക്കും.