കേരള വനിതാ കമ്മീഷന് അധ്യക്ഷ അഡ്വ. പി. സതീദേവിയുടെ നേതൃത്വത്തില്‍ ജില്ലയില്‍ നടത്തിയ വനിതാ കമ്മീഷന് അദാലത്തില്‍ 12 പരാതികള്‍ തീര്‍പ്പാക്കി. കളക്ട്രേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ നടന്ന അദാലത്തില്‍ 29 പരാതികള്‍ പരിഗണിച്ചു.ഒരു പരാതി ലീഗല്‍ സര്‍വീസ് അതോറിറ്റിയുടെ നിയമ സഹായത്തിനായി അയച്ചു. 16 പരാതികള്‍ അടുത്ത അദാലത്തില്‍ പരിഗണിക്കും.
മറ്റ് ജില്ലകളുമായി താരതമ്യപ്പെടുത്തുമ്പോള്‍ ജില്ലയില്‍ കേസുകള്‍ കുറവാണെന്ന് വനിതാ കമ്മീഷന് അധ്യക്ഷ അഡ്വ. പി. സതീദേവി പറഞ്ഞു. വനിതാ കമ്മീഷന് ഡയറക്ടര്‍ ഷാജി സുഗുണന്, വനിതാ കമ്മീഷന് പാനല്‍ അഡ്വക്കറ്റ്മാരായ മിനി മാത്യു, ഓമന വര്‍ഗീസ് എന്നിവര്‍ അദാലത്തില്‍ പങ്കെടുത്തു.
