2021 -22 വര്‍ഷത്തില്‍ മൃഗസംരക്ഷണ മേഖലയിലെ ഏറ്റവും മികച്ച കര്‍ഷകര്‍ക്കും സംരംഭകര്‍ക്കും സംസ്ഥാനതലത്തിലും ജില്ലാതലത്തിലും അവാര്‍ഡ് നല്‍കുന്നതിന് അപേക്ഷ ക്ഷണിച്ചു. ജില്ലാതലത്തില്‍ മികച്ച ക്ഷീര കര്‍ഷകനും മികച്ച സമ്മിശ്ര കര്‍ഷകനുമാണ് അവാര്‍ഡ് നല്‍കുന്നത്.
അപേക്ഷാഫോം ജില്ലയിലെ എല്ലാ മൃഗാശുപത്രികളിലും ലഭ്യമാണ്. പൂരിപ്പിച്ച അപേക്ഷകള്‍ ജൂണ്‍ 18 ന് മുമ്പായി അതാത് മൃഗാശുപത്രികളില്‍ എത്തിക്കണമെന്ന് തിരുവനന്തപുരം ജില്ലാ മൃഗസംരക്ഷണ ഓഫീസര്‍ അറിയിച്ചു.