പുല്‍കൃഷിയ്ക്ക് സബ്സിഡി നൽകും. ക്ഷീരവികസന വകുപ്പ് 2022-23 സാമ്പത്തിക വര്‍ഷത്തില്‍ 20 സെന്റിനു മുകളില്‍ സ്ഥലത്ത് പുല്‍കൃഷി ചെയ്യുന്നവർക്ക് സബ്‌സിഡി നല്‍കും. താല്പര്യമുള്ള കര്‍ഷകര്‍ ജൂണ്‍ 27 മുതല്‍ ജൂലൈ 10 വരെ ksheerasree.kerala.gov.in എന്ന പോര്‍ട്ടല്‍ മുഖേന രജിസ്റ്റര്‍ ചെയ്ത് അപേക്ഷ സമര്‍പ്പിക്കണം. കൂടുതല്‍ വിവരങ്ങള്‍ക്ക് ബ്ലോക്ക്തലത്തില്‍ പ്രവര്‍ത്തിക്കുന്ന ക്ഷീരവികസന യൂണിറ്റുകളില്‍ ബന്ധപ്പെടണം.