വ്യവസായിക പരിശീലന വകുപ്പിനു കീഴിൽ സംസ്ഥാനത്തെ 12 ഐ.ടി.ഐ കളിലായി 13 ട്രേഡുകളിൽ കേരള തൊഴിലാളി ക്ഷേമനിധി ബോർഡിലെ തൊഴിലാളികളുടെ മക്കൾക്ക് അപേക്ഷിക്കാം. സംവരണം ചെയ്തിട്ടുള്ള 260 സീറ്റുകളിൽ പ്രവേശനം ആഗ്രഹിക്കുന്നവർക്ക് www.labourwelfarefund.in വഴി ഓൺലൈനായി അപേക്ഷിക്കാം. APPLY NOW -ൽ I.T.I Training Programme ലാണ് അപേക്ഷിക്കേണ്ടത്. കൂടുതൽ വിവരങ്ങൾ വെബ്‌സൈറ്റിൽ ലഭിക്കും. പ്രവേശനത്തിനുള്ള അടിസ്ഥാനയോഗ്യത പത്താം ക്ലാസാണ്. തിരഞ്ഞെടുക്കപ്പെടുന്നവർക്ക് പ്രതിമാസം 300 രൂപ ബോർഡിൽ നിന്നു സ്റ്റൈപന്റ് നൽകും.