ഐ സി ഡി എസ് അഴുത അഡീഷണൽ പ്രോജക്റ്റ് ഓഫീസ് ആവശ്യത്തിനായി 2022 സെപ്റ്റംബര്‍ മുതല്‍ ഒരു വര്‍ഷത്തേക്ക് കരാര്‍ അടിസ്ഥാനത്തില്‍ ടാക്സി പെര്‍മിറ്റുള്ള കാര്‍/ജീപ്പ് നല്‍കുന്നതിന് താല്‍പ്പര്യമുള്ള വാഹന ഉടമകളില്‍ നിന്നും മത്സര സ്വഭാവമുള്ള ടെണ്ടറുകള്‍ മുദ്രവെച്ച കവറുകളിൽ ക്ഷണച്ചു. പ്രതിമാസം 800 കിലോമീറ്റർ വരെ ഓടുന്നതിന് അനുവദിക്കാവുന്ന പരമാവധി തുക 20,000/- (ഇരുപതിനായിരം രൂപാ) ആയിരിക്കും. അധികരിച്ച് വരുന്ന ഓരോ കിലോമീറ്ററിനും സര്‍ക്കാർ നിശ്ചയിച്ച നിരക്ക് നല്‍കുന്നതാണ്. ടെണ്ടര്‍ ഫോറത്തിനൊപ്പം വാഹനത്തിന്‍റെ ആർ സി ബുക്ക്, ടാക്സി പെര്‍മിറ്റ്, ഇന്‍ഷുറന്‍സ് സര്‍ട്ടിഫിക്കറ്റ്, പൊലൂഷൻ സര്‍ട്ടിഫിക്കറ്റ് എന്നിവയുടെ സാക്ഷ്യപ്പെടുത്തിയ പകര്‍പ്പ് സമര്‍പ്പിക്കേണ്ടതാണ്. ടെണ്ടര്‍ നിരസിക്കുന്നതിനുള്ള അധികാരം വനിതാ ശിശു വികസന ഡയറക്ടറില്‍ നിക്ഷിപ്തമാണ്. ടെണ്ടര്‍ ഫോം വില്‍ക്കുന്ന അവസാന തീയതി: ജൂലൈ 30 ഉച്ചയ്ക്ക് 12 മണിവരെ.
ടെണ്ടര്‍ ഫോം സമര്‍പ്പിക്കേണ്ട അവസാന തിയതി ആഗസ്റ്റ് ഒന്ന്, 1 പി എം വരെ.
ടെണ്ടര്‍ ഫോം തുറക്കുന്ന അവസാന തിയതി ആഗസ്റ്റ് ഒന്ന്, 2.30 പി എം.
കൂടുതൽ വിവരങ്ങൾക്ക് ഫോണ്‍: 04869 252030
