കാർട്ടൂണിസ്റ്റ് ശങ്കറിന്റെ 120-ാം ജൻമവാർഷികത്തിന്റെ ഭാഗമായി ഇൻഫർമേഷൻ പബ്ലിക് റിലേഷൻസ് വകുപ്പും കേരള കാർട്ടൂൺ അക്കാദമിയും സംയുക്തമായി തിരുവനന്തപുരത്ത് ദ്വിദിന കാർട്ടൂൺ ശിൽപ്പശാല സംഘടിപ്പിക്കുന്നു. ജൂലൈ 31, ഓഗസ്റ്റ് 01 തീയതികളിൽ നടക്കുന്ന ശിൽപ്പശാലയിൽ ജേണലിസം വിദ്യാർഥികൾക്കും കാർട്ടൂണുകളോട് അഭിരുചിയുള്ള കോളജ് വിദ്യാർഥികൾക്കും പങ്കെടുക്കാം. താത്പര്യമുള്ളവർ വിശദമായ ബയോഡാറ്റ ഉൾപ്പെടെയുള്ള അപേക്ഷ ജൂലൈ 25നു മുൻപ് prdcartoonworkshop@gmail.com എന്ന വിലാസത്തിൽ അയയ്ക്കണം. അപേക്ഷയ്‌ക്കൊപ്പം ബന്ധപ്പെട്ട കോളജിലെ വകുപ്പ് മേധാവിയുടെ പേരും ഫോൺ നമ്പറും രേഖപ്പെടുത്തിയിരിക്കണം. അപേക്ഷിക്കുന്ന ആദ്യ 30 പേർക്കായിരിക്കും ശിൽപശാലയിൽ അവസരം. കൂടുതൽ വിവരങ്ങൾക്ക്: 0471-2518637.