അമരാവതി ഗവ: ഹയര്‍സെക്കന്‍ഡറി സ്‌കൂളില്‍ പ്രതിഭാ സംഗമം സംഘടിപ്പിച്ചു. എസ്എസ്എല്‍സി, പ്ലസ് ടു പരീക്ഷകളില്‍ ഉന്നത വിജയം കരസ്ഥമാക്കിയവര്‍, സ്‌കൂള്‍ പഠനത്തിനു ശേഷം ഡിഗ്രി, പിജി പരീക്ഷകള്‍, വിവിധ സ്‌കോളര്‍ഷിപ്പ് പരീക്ഷകള്‍ തുടങ്ങി വിവിധ പരീക്ഷകളില്‍ ഉന്നത വിജയം നേടിയ വിദ്യാര്‍ത്ഥികളെ അനുമോദിക്കുന്നതിനായാണ് സംഗമം സംഘടിപ്പിച്ചത്. വാഴൂര്‍ സോമന്‍ എംഎല്‍എ ചടങ്ങ് ഉദ്ഘാടാനം ചെയ്തു. ഉന്നത വിജയം നേടിയ വിദ്യാര്‍ത്ഥികള്‍ക്ക് പുരസ്‌കാരങ്ങള്‍ നല്‍കി അനുമോദിച്ചു. കുമളി ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ശാന്തി ഷാജിമോന്‍ അധ്യക്ഷത വഹിച്ചു.
ബ്ലോക്ക് പഞ്ചായത്ത് അംഗം ലിസമ്മ ജെയിംസ് മുഖ്യപ്രഭാഷണം നടത്തി. ചടങ്ങില്‍ വിവിധ സ്റ്റുഡന്റ് ക്ലബുകളുടെയും ഹൗസുകളുടേയും ഉദ്ഘാടനവും നടത്തി. ക്ലബുകളുടെ ഉദ്ഘാടനം ഗ്രാമപഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്‍ഡിങ് കമ്മറ്റി ചെയര്‍മാന്‍ കെ. എം. സിദ്ദിഖും, ഹൗസുകളുടെ ഉദ്ഘാടനം വികസനകാര്യ സ്റ്റാന്‍ഡിങ് കമ്മറ്റി ചെയര്‍പേഴ്‌സണ്‍ രജനി ബിജുവും നിര്‍വഹിച്ചു.
ഗ്രാമപഞ്ചായത്ത് അംഗങ്ങള്‍, പിടിഎ പ്രസിഡന്റ് രാജീവ് കെ. എസ്, പ്രിന്‍സിപ്പല്‍ അജിതകുമാരി കെ. ബി, സ്റ്റാഫ് സെക്രറ്ററി ജാസ്മിന്‍ ജെന്‍സി വി. എം, കുമളി കോളേജ് ഓഫ് ടീച്ചര്‍ എഡ്യൂക്കേഷന്‍ പ്രിന്‍സിപ്പല്‍ ഇന്‍ ചാര്‍ജ് സുലോചന കെ, ഹെഡ്മാസ്റ്റര്‍ രാജേഷ് ആര്‍, വിവിധ രാഷ്ട്രീയ സാമൂഹ്യ പ്രതിനിധികള്‍ തുടങ്ങിയവര്‍ ചടങ്ങില്‍ പങ്കെടുത്തു.