പത്തനംതിട്ട മുനിസിപ്പാലിറ്റി പരിധിയില്‍ താമസിക്കുന്ന പട്ടികജാതി വിഭാഗത്തില്‍പ്പെട്ട വിദ്യാര്‍ഥികള്‍ക്കായി പട്ടികജാതി വികസനവകുപ്പ് 2022-23വര്‍ഷം നടപ്പിലാക്കുന്ന പഠനമുറി പദ്ധതിയിലേക്ക് അപേക്ഷ ക്ഷണിച്ചു. സംസ്ഥാനത്തെ ഗവണ്‍മെന്റ്്/എയ്ഡഡ്/ടെക്നിക്കല്‍/കേന്ദ്രിയവിദ്യാലയം /സ്പെഷ്യല്‍ സ്‌കൂളുകളില്‍ 8,9,10,11,12 ക്ലാസുകളില്‍ പഠിക്കുന്ന വിദ്യാര്‍ഥികള്‍ക്ക് അപേക്ഷിക്കാം. നിശ്ചിത മാതൃകയില്‍ ഉള്ള അപേക്ഷ, ജാതി സര്‍ട്ടിഫിക്കറ്റ്, വരുമാനസര്‍ട്ടിഫിക്കറ്റ്(ഒരുലക്ഷംരൂപവരെ), വിദ്യാര്‍ത്ഥി പഠിക്കുന്ന സ്ഥാപനത്തിലെ മേധാവിയുടെ സാക്ഷ്യപത്രം, ഗ്രാമപഞ്ചായത്ത്/ മുന്‍സിപാലിറ്റിയില്‍ നിന്നും പഠനമുറി ധനസഹായം ലഭിച്ചിട്ടില്ല എന്ന സാക്ഷ്യപത്രം, വീട് 800 ചതുരശ്ര അടിയില്‍ താഴെ ആണെന്ന സാക്ഷ്യപത്രം, വീടിന്റെ ഉടമസ്ഥാവകാശം തെളിയിക്കുന്ന സാക്ഷ്യപത്രം, ആധാര്‍കാര്‍ഡ്, റേഷന്‍കാര്‍ഡ്, ബാങ്ക്പാസ് ബുക്ക് കോപ്പികളും, പാസ്പോര്‍ട്ട് സൈസ് ഫോട്ടോ(2), മേല്‍രേഖകള്‍ സഹിതം ആഗസ്റ്റ് 10ന് വൈകിട്ടു അഞ്ചിന് മുന്‍പായി പൂര്‍ണമായ അപേക്ഷ സഹിതം ഇലന്തൂര്‍ ബ്ലോക്ക് പട്ടികജാതി വികസന ഓഫീസര്‍, ഇലന്തൂര്‍ ബ്ലോക്ക്, നെല്ലിക്കാല പി ഒ എന്ന വിലാസത്തില്‍ സമര്‍പ്പിക്കണം. ഫോണ്‍: 8547 630 042 ഇമെയില്‍: scdoelanthoor42@gmail.com.