പുലയനാര്‍കോട്ട നെഞ്ചുരോഗാശുപത്രിയിലെ കാസ്പ്, ഇന്‍ഷ്വറന്‍സ് കൗണ്ടര്‍, ഇ-ഹെല്‍ത്ത് എന്നിവയുടെ സുഗമമായ നടത്തിപ്പിനായി ഒരു ട്രെയിനിയെ നിയമിക്കുന്നതിന് ഓഗസ്റ്റ് 22ന് വാക് ഇന്‍ ഇന്റര്‍വ്യൂ നടത്തും. പ്രതിമാസം 15,000 രൂപ സ്റ്റൈപെന്റ് ലഭിക്കും. ഇലക്ട്രോണിക്സില് (3 വര്‍ഷ ഡിപ്ലോമ/ ബി.എസ്സി/ എം.എസ്സി)/ ബി.ടെക് ഇന്‍ ഐ.ടി/ കമ്പ്യൂട്ടര്‍ സയന്‍സ്/ ഇലക്ട്രോണിക്സ് ആന്‍ഡ് എം.സി.എ യോഗ്യതയുള്ളവര്‍ക്ക് അപേക്ഷിക്കാം. അപേക്ഷകള്‍ ഓഗസ്റ്റ് 17നു വൈകിട്ട് അഞ്ചു വരെ ഓഫീസില്‍ സ്വീകരിക്കും. .
