ആസാദി കാ അമൃദ് മഹോത്സവത്തിന്റെ ഭാഗമായി കേരള ഖാദി ഗ്രാമ വ്യവസായ ബോര്‍ഡും, അംഗീകൃത ഖാദി സ്ഥാപനങ്ങളും സംയുക്തമായി ഖാദി കസ്റ്റമേഴ്സ് മീറ്റ് സംഘടിപ്പിച്ചു. പള്ളിത്താഴെ ഖാദിസൗഭാഗ്യ ഗ്രാമത്തില്‍ നടന്ന ചടങ്ങ് മംഗലശ്ശേരി മാധവന് മാസ്റ്റര്‍ ഉദ്ഘാടനം ചെയ്തു. കല്‍പ്പറ്റ സര്‍വ്വീസ് സഹകരണ ബാങ്ക് പ്രസിഡന്റ് കെ. ബിജു അധ്യക്ഷത വഹിച്ചു. മുതിര്‍ന്ന ഗാന്ധിയന്‍ അഡ്വ. എം.ഡി. വെങ്കിട സുബ്രഹ്മണ്യന് ഖാദി പ്രചാരകരെയും ഖാദി വസ്ത്ര ധാരികളെയും മൊമെന്റോ നല്കി ആദരിച്ചു. ഗാന്ധിയന്മാരായ പള്ളിയറ രാമന്, ദിവാകരന്, എം.ഡി. വെങ്കിട സുബ്രഹ്മണ്യന്, രാധാകൃഷ്ണ പിള്ള, നന്ദിനി എന്നിവരെ ഖാദി പ്രോജക്റ്റ് ഓഫിസര്‍ എം. ആയിഷ പൊന്നാടയണിയിച്ചു. കെ.ജി.ഒ.എ ജില്ലാ സെക്രട്ടറി എം.പി. ഷണ്മുഖന്, കെ. റഫീഖ്, സാലി റാട്ടക്കൊല്ലി, ദിലീപ് കുമാര്‍ തുടങ്ങിയവര്‍ സംസാരിച്ചു.
