കോഴിക്കോട് പൂളക്കടവില്‍ വാഹനാപകടത്തില്‍ മരണപ്പെട്ട പി ഉഷയുടെ മകന് വിഷ്ണു പ്രകാശിന് പ്രധാനമന്ത്രി ജീവന് ജ്യോതി ബീമാ യോജന, പ്രധാനമന്ത്രി സുരക്ഷാ ബീമാ യോജന എന്നിവ പ്രകാരമുള്ള ഇന്‍ഷൂറന്‍സ് തുക ജില്ലാ കലക്ടര്‍ ഡോ. എന്‍. തേജ് ലോഹിത് റെഡ്ഡി കൈമാറി. കഴിഞ്ഞവര്‍ഷം നവംബര്‍ 13 ന് നടന്ന അപകടത്തിലാണ് ചെറുവറ്റക്കടവ് സ്വദേശിനി ഉഷ മരണപ്പെട്ടത്. കേരള ഗ്രാമീണ്‍ ബാങ്ക് മലാപ്പറമ്പ് ശാഖ അക്കൗണ്ട് ഹോള്‍ഡര്‍ ആയിരുന്നു പി ഉഷ.
4 ലക്ഷം രൂപയാണ് ഇന്‍ഷൂറന്‍സ് പരിരക്ഷ ലഭിച്ചത്. കുറഞ്ഞ വാര്‍ഷിക പ്രീമിയത്തില്‍ സാധാരണക്കാര്‍ക്കുള്ള ഇന്‍ഷുറന്‍സ് പരിരക്ഷകളാണ് പ്രധാനമന്ത്രി ജീവന് ജ്യോതി ബീമാ യോജന, പ്രധാനമന്ത്രി സുരക്ഷ ബീമാ യോജന.
ജില്ലാ ലീഡ് ബാങ്ക് മാനേജര്‍ മുരളീധരന്, കേരള ഗ്രാമീണ്‍ ബാങ്ക് കോഴിക്കോട് റീജ്യണല്‍ മാനേജര്‍ ഡീന രാജരത്നം, മലാപ്പറമ്പ് ശാഖ മാനേജര്‍ ജോസ്ലിന്, കോട്ടൂര്‍ സോഷ്യല്‍ സര്‍വീസ് സൊസൈറ്റി അംഗം സുനി എന്‍.വി, ഉഷയുടെ ഭര്‍ത്താവ് ജയപ്രകാശ് എന്നിവര്‍ സന്നിഹിതരായി.