കേരള സര്‍ക്കാര്‍ നടത്തുന്ന അടൂര്‍ സെന്ററിലെ ഹിന്ദി ഡിപ്ലോമ ഇന്‍ എലമെന്ററി കോഴ്സിലേക്ക് അപേക്ഷ ക്ഷണിച്ചു. എസ്.എസ.്എല്‍.സി, പ്ലസ് ടു എന്നിവയില്‍ ഹിന്ദി രണ്ടാം ഭാഷയായി ഉള്ളവര്‍ക്ക് അപേക്ഷിക്കാം. ഹിന്ദിയില്‍ ബി എ, എംഎ ഉള്ളവരെയും പരിഗണിക്കും. പ്രായപരിധി 17നും 35നും മദ്ധ്യേ. പട്ടികജാതി, പട്ടികവര്‍ഗക്കാര്‍ക്ക് അഞ്ചു വര്‍ഷം പ്രായപരിധിയില്‍ ഇളവും ഇ-ഗ്രാന്റ് വഴി ഫീസ് സൗജന്യവും ലഭിക്കും. മറ്റു പിന്നാക്കക്കാര്‍ക്ക് മൂന്നു വര്‍ഷം പ്രായപരിധി ഇളവും ഉണ്ട്. അപേക്ഷിക്കേണ്ട അവസാന തിയതി സെപ്റ്റംബര്‍ മൂന്ന്. കൂടുതല്‍ വിവരങ്ങള്‍ക്ക് ഹിന്ദി പ്രചാര കേന്ദ്രം, അടൂര്‍, പത്തനംതിട്ട ഫോണ്‍: 0473 429696, 8547126028.
