കേരള സംസ്ഥാന ഭാഗ്യക്കുറി ഏജന്റുമാരുടേയും വില്‍പ്പനക്കാരുടേയും ക്ഷേമനിധി ബോര്‍ഡില്‍ 2019 മാര്‍ച്ചു മുതല്‍ അംശാദായം അടയ്ക്കുന്നതില്‍ വീഴ്ച വന്നതു മൂലം അംഗത്വം റദ്ദായ അംഗങ്ങള്‍ക്ക് പിഴ സഹിതം അംശാദായം ഒടുക്കി അംഗത്വം പുന:സ്ഥാപിക്കുവാന്‍ സെപ്റ്റംബര്‍ 30 വരെ അവസരം നല്‍കുന്നു. അംഗത്വം റദ്ദായവര്‍ക്ക് ഓഫീസ് പ്രവര്‍ത്തി ദിവസങ്ങളില്‍ അംഗത്വ ബുക്ക് , ടിക്കറ്റ് അക്കൗണ്ട് ബുക്ക് , അവസാന മൂന്ന് മാസത്തെ ടിക്കറ്റ് വൗച്ചര്‍ എന്നിവ സഹിതം ജില്ലാ ക്ഷേമനിധി
ഓഫീസില്‍ നേരിട്ടെത്തി അംഗത്വം പുതുക്കാവുന്നതാണെന്ന് ക്ഷേമനിധി ഓഫീസര്‍ അറിയിച്ചു.