കഴക്കൂട്ടം ഗവണ്‍മെന്റ് ഐ.ടി.ഐയിലെ 2022 അധ്യയന വര്‍ഷത്തെ അഡ്മിഷന്റെ രണ്ടാം ഘട്ട പ്രവേശനം സെപ്റ്റംബര്‍ 1 ന് രാവിലെ 8.30 ന് നടക്കുമെന്ന് പ്രിന്‍സിപ്പാള്‍ അറിയിച്ചു. ലിസ്റ്റില്‍ പേരുള്ളവര്‍ യോഗ്യത തെളിയിക്കുന്ന അസ്സല്‍ സര്‍ട്ടിഫിക്കറ്റുകളും റ്റിസിയും നിശ്ചിത ഫീസും മറ്റ് അനുബന്ധ രേഖകളും സഹിതം രക്ഷിതാവിനൊപ്പം ഹാജരാകണം. കൂടുതല്‍ വിവരങ്ങള്‍ക്ക് 0471 2418317, 9446272289, 8129714891.