പാണ്ഡവ ക്ഷേത്രങ്ങളില്‍ ദര്‍ശനം ഒരുക്കിയും, ആറന്മുള വള്ളസദ്യ കഴിക്കാന്‍ അവസരമൊരുക്കിയും കെ.എസ്.ആര്.ടി.സിയുടെ തീര്‍ഥാടനയാത്ര പദ്ധതി. മധ്യതിരുവിതാംകൂറിലെ വിവിധ പാണ്ഡവ ക്ഷേത്രങ്ങള്‍ ഉള്‍പ്പെടുത്തിയുള്ള യാത്ര തിരുവനന്തപുരം സിറ്റി ഡിപ്പോയില്‍ നിന്നും സെപ്റ്റംബര്‍ 24 ന് പുലര്‍ച്ചെ 4 ന് പുറപ്പെട്ട് രാത്രി 11.30 ഓടെ തിരിച്ചെത്തുന്ന വിധമാണ് ക്രമീകരിച്ചിരിക്കുന്നത്. ആറന്മുള കണ്ണാടിയുടെ നിര്‍മാണം കാണാനുള്ള അവസരവുമൊരുക്കും. എല്ലാ രണ്ടാം ശനി, ഞായര്‍ ദിവസങ്ങളില്‍ നാലമ്പല ദര്‍ശനം, പഞ്ചപാണ്ഡവ ക്ഷേത്ര ദര്‍ശനം, നെഫര്‍ടിടി ആഡംബര ക്രൂയിസ് എന്നിവയും കെ.എസ്.ആര്.ടി.സി സംഘടിപ്പിക്കുന്നുണ്ട്. തിരുവനന്തപുരം സിറ്റി ഡിപ്പോയില്‍ നിന്നുള്ള ട്രിപ്പുകള്‍ക്കായി 9188619378, 9188619368 എന്നീ നമ്പരുകളില്‍ ബന്ധപ്പെടാവുന്നതാണ്.