തിരുവനന്തപുരം വട്ടിയൂര്‍ക്കാവ് സെന്‍ട്രല്‍ പോളിടെക്‌നിക് കോളേജില്‍ ജൂനിയര്‍ ഇന്‍സ്ട്രക്ടര്‍ – പ്രിന്റിംഗ് ടെക്‌നോളജി തസ്തികയിലെ താത്കാലിക ഒഴിവിലേക്കുള്ള അഭിമുഖം സെപ്തംബര്‍ മൂന്നിന് രാവിലെ 10 മണിക്ക് കോളേജില്‍ വച്ച് നടത്തുന്നു. രണ്ട് ഒഴിവുകളാണ് നിലവിലുള്ളത്. യോഗ്യത കെ.ജി.റ്റി.ഇ പ്രീ പ്രസ് ഓപറേഷന്‍ ആന്‍ഡ് പ്രസ് വര്‍ക്ക് /  പ്രിന്റിംഗ് ടെക്‌നോളജിയില്‍ മൂന്നുവര്‍ഷ ഡിപ്ലോമ. വിശദവിവരങ്ങള്‍ കോളേജ് വെബ്‌സൈറ്റില്‍ ലഭ്യമാണെന്ന് പ്രിന്‍സിപ്പാള്‍ അറിയിച്ചു.

ഫോണ്‍: 0471 2360391.