ജില്ലയില്‍ ഓണത്തോടനുബന്ധിച്ച് ലീഗല്‍ മെട്രോളജി വകുപ്പിന്റെ സ്‌ക്വാഡുകള്‍ സെപ്റ്റംബര്‍ 1 മുതല്‍ 7 വരെ മിന്നല്‍ പരിശോധന നടത്തും. മുദ്ര ചെയ്യാത്ത അളവ് തൂക്ക ഉപകരണങ്ങളുടെ ഉപയോഗം, പാക്കേജ്ഡ് ഉത്പന്നങ്ങളുടെ നിയമാനുസൃതമായ പ്രഖ്യാപനങ്ങള്‍ രേഖപ്പെടുത്താതിരിക്കല്‍, പാക്കറ്റുകളില്‍ രേഖപ്പെടുത്തിയതിലും കൂടുതല്‍ വില ഈടാക്കുക, അളവിലും തൂക്കത്തിലുമുള്ള കൃത്രിമം തുടങ്ങിയവ കണ്ടെത്തിയാല്‍ നിയമനടപടി സ്വീകരിക്കുമെന്ന് ലീഗല്‍ മെട്രോളജി ഡെപ്യൂട്ടി കണ്‍ട്രോളര്‍ അറിയിച്ചു. ഉപഭോക്താക്കളുടെ പരാതികള്‍ സ്വീകരിക്കുന്നതിന് ലീഗല്‍ മെട്രോളജി കണ്‍ട്രോളര്‍ ആഫീസില്‍ കണ്‍ട്രോള്‍ റൂം തുറന്നു.

പൊതുജനങ്ങള്‍ക്ക് പരാതികള്‍ വിളിച്ചറിയിക്കാം

ഫോണ്‍: 0471 2303821 (കണ്‍ട്രോള്‍ റൂം), 0471 249622, 8281698020 (ഡെപ്യൂട്ടി കണ്‍ട്രോളര്‍ ഫ്ളയിംഗ് സ്‌ക്വാഡ്), 8281698011 (അസിസ്റ്റന്റ് കണ്‍ട്രോളര്‍),8281698014 (ഇന്‍സ്പെക്ടര്‍ സര്‍ക്കിള്‍ 2), 8281698017 (ഇന്‍സ്പെക്ടര്‍ നെയ്യാറ്റിന്‍കര സര്‍ക്കിള്‍ 1), 8281698018 (ഇന്‍സ്പെക്ടര്‍ നെയ്യാറ്റിന്‍കര സര്‍ക്കിള്‍ 2), 8281698016 (ഇന്‍സ്പെക്ടര്‍ നെടുമങ്ങാട്), 8281698016 (ഇന്‍സ്പെക്ടര്‍ ആറ്റിങ്ങല്‍), 9400064081 (ഇന്‍സ്പെക്ടര്‍ കാട്ടാക്കട), 9400064080 (ഇന്‍സ്പെക്ടര്‍ വര്‍ക്കല).