റേഡിയോഗ്രാഫര്‍ ട്രെയിനി നിയമനം

കോഴിക്കോട് ഗവ.മെഡിക്കല്‍ കോളേജ് മാതൃശിശു സംരക്ഷണകേന്ദ്രത്തിലെ എച്ച്.ഡി.എസിനു കീഴില്‍ റേഡിയോഗ്രാഫര്‍ ട്രെയിനി തസ്തികയിലേക്ക് താല്‍ക്കാലിക നിയമനം നടത്തുന്നു. മാസം 5000 രൂപ സ്റ്റൈപ്പന്‍ഡ് ലഭിക്കും. താല്‍പര്യമുളള ഉദ്യോഗാര്‍ത്ഥികള്‍ സര്‍ട്ടിഫിക്കറ്റുകള്‍ സഹിതം സെപ്റ്റംബര്‍ ഒന്നിന് 11.30 ന് ഐ.എം.സി.എച്ച് സൂപ്രണ്ട് ഓഫീസില്‍ ഇന്റര്‍വ്യൂവിന് നേരിട്ട് ഹാജരാകേണ്ടതാണ്.

ടെണ്ടര്‍ ക്ഷണിച്ചു

വനിതാ ശിശു വികസന വകുപ്പിന്റെ കീഴിലുളള വടകര അര്‍ബന്‍ ഐ.സി.ഡിഎസ് പ്രൊജക്ടിലേക്ക് 2022 സെപ്തംബര്‍ മുതലുളള ഒരു വര്‍ഷത്തേക്ക് ഔദ്യോഗിക ആവശ്യങ്ങള്‍ക്കായി കരാര്‍ വ്യവസ്ഥയില്‍ കാര്‍/ജീപ്പ് തുടങ്ങിയ വാഹനം വാടകയ്ക്ക് ഓടിക്കുവാന്‍ തയ്യാറുളള വാഹന ഉടമകളില്‍ നിന്നും റീ ടെണ്ടറുകള്‍ ക്ഷണിച്ചു. സെപ്തംബര്‍ 13 ന് ഉച്ചയ്ക്ക് രണ്ടുമണി വരെ ടെണ്ടര്‍ ഫോറം സ്വീകരിക്കും. ഫോണ്‍- 0496 2515176, 9188959878.

പ്രവേശന പരീക്ഷാ പരിശീലനം

2023 ലെ മെഡിക്കല്‍ എഞ്ചിനീയറിംഗ് കോഴ്‌സുകള്‍ക്ക് പ്രവേശനം ലഭിക്കുന്നതിനായി പട്ടികവര്‍ഗ്ഗ വികസന വകുപ്പ് താമസ, ഭക്ഷണ സൗകര്യത്തോടെ സംസ്ഥാനത്തെ പ്രശസ്തമായ പരിശീലന സ്ഥാപനങ്ങളില്‍ ഒരു വര്‍ഷം നീണ്ടു നില്‍ക്കുന്ന പ്രത്യേക പ്രവേശന പരീക്ഷാ പരിശീലന പരിപാടി നടത്തുന്നു. 2022 മാര്‍ച്ചിലെ പൊതുപരീക്ഷയില്‍ പ്ലസ്ടു സയന്‍സ്, കണക്ക് വിഷയങ്ങളെടുത്ത് വിജയിച്ച പട്ടികവര്‍ഗ വിദ്യാര്‍ത്ഥി – വിദ്യാര്‍ത്ഥിനികളില്‍ നിന്നും പ്ലസ്ടു കോഴ്‌സുകള്‍ക്ക് ലഭിച്ച മാര്‍ക്കിന്റെയും 2022ല്‍ നീറ്റ്/ കെ.ഇ.എ.എം എഴുതിയിട്ടുള്ളവരെങ്കില്‍ അതിലെ സ്‌കോറിന്റെ അടിസ്ഥാനത്തിലുമാണ് വിദ്യാര്‍ഥികളെ തെരഞ്ഞെടുക്കുന്നത്.
താല്‍പര്യമുള്ള പട്ടികവര്‍ഗ്ഗ വിദ്യാര്‍ത്ഥികളുടെ അപേക്ഷ, അവരുടെ പേര്, മേല്‍ വിലാസം, ബന്ധപ്പെടാവുന്ന ഫോണ്‍ നമ്പര്‍, പരിശീലന പരിപാടിയില്‍ പങ്കെടുക്കുന്നതിനുള്ള സമ്മതം ഇവ വെള്ളക്കടലാസില്‍ രേഖപ്പെടുത്തി രക്ഷിതാവിന്റെ സമ്മതപത്രം, പ്ലസ്ടു പരീക്ഷകളുടെ സര്‍ട്ടിഫിക്കറ്റിന്റെ പകര്‍പ്പ്, 2022ലെ പ്രവേശന പരീക്ഷയില്‍ ലഭിച്ച സ്‌കോര്‍ വ്യക്തമാക്കുന്ന രേഖയുടെ പകര്‍പ്പ്, ജാതി, വരുമാന സര്‍ട്ടിഫിക്കറ്റുകളുടെ പകര്‍പ്പു സഹിതം സെപ്തംബര്‍ 12 ന് 5 മണിയ്ക്ക് മുമ്പായി കോഴിക്കോട് ട്രൈബല്‍ ഡെവലപ്‌മെന്റ് ഓഫീസിലോ കോടഞ്ചേരി, പേരാമ്പ്ര ട്രൈബല്‍ എക്സ്റ്റന്‍ഷന്‍ ഓഫീസിലോ ലഭ്യമാക്കേണ്ടതാണ്. നിശ്ചിത സമയത്തിനകം ലഭിക്കാത്തതും ആവശ്യമായ രേഖകള്‍ ഇല്ലാത്തതുമായ അപേക്ഷകള്‍ പരിഗണിക്കുന്നതല്ല. ബന്ധപ്പെടേണ്ട നമ്പര്‍: 0495 2376364.

അംഗത്വം പുനസ്ഥാപിക്കാന്‍ അവസരം

സംസ്ഥാന ഭാഗ്യക്കുറി ഏജന്റുമാരുടെയും വില്‍പനക്കാരുടേയും ക്ഷേമനിധി ബോര്‍ഡില്‍ അംഗത്വമെടുത്തിട്ടുള്ളതും 2019 മാര്‍ച്ച് മുതല്‍ അംശാദയം ഒടുക്കുന്നതില്‍ വീഴ്ച വന്നതുമൂലം അംഗത്വം റദ്ദായവരുമായ അംഗങ്ങള്‍ക്ക് പിഴ സഹിതം അംഗത്വം പുനസ്ഥാപിക്കാന്‍ ആഗസ്ത് 30 മുതല്‍ സെപ്തംബര്‍ 30 വരെ എല്ലാ ജില്ലാ ക്ഷേമനിധി ഓഫീസുകളിലും അവസരം നല്‍കുന്നു. ഇത്തരത്തില്‍ അംഗത്വം റദ്ദായവര്‍ക്ക് ഓഫീസ് പ്രവൃത്തി ദിനങ്ങളില്‍ അംഗത്വ പാസ്സ് ബുക്ക്, ടിക്കറ്റ് അക്കൗണ്ട് ബുക്ക്, അവസാന മൂന്ന് മാസത്തെ ടിക്കറ്റ് വൗച്ചര്‍ എന്നിവ സഹിതം ഓഫീസില്‍ നേരിട്ടെത്തി അംഗത്വം പുതുക്കാവുന്നതാണെന്ന് ജില്ലാ ക്ഷേമ നിധി ഓഫീസര്‍ അറിയിച്ചു. ഫോണ്‍- 0495 2378222.

കെ-ടെറ്റ് സര്‍ട്ടിഫിക്കറ്റ് വിതരണം

2022 ജൂണ്‍ 28 വരെ യോഗ്യതാ സര്‍ട്ടിഫിക്കറ്റുകളുടെ പരിശോധന പൂര്‍ത്തീകരിച്ച ഉദ്യോഗാര്‍ത്ഥികളുടെ കെ-ടെറ്റ് സര്‍ട്ടിഫിക്കറ്റ് വിതരണം താമരശ്ശേരി ജില്ലാ വിദ്യാഭ്യാസ ഓഫീസില്‍ വെച്ച് ആഗസ്ത് 30 മുതല്‍ സപ്തംബര്‍ 06 വരെ നടത്തുന്നതാണ്.
താമരശ്ശേരി വിദ്യാഭ്യാസ ജില്ലാ പരിധിയിലെ ജി.വി.എച്ച്.എസ്.എസ് താമരശ്ശേരി, ജി.ജി.എച്ച്.എസ്.എസ് ബാലുശ്ശേരി, ജി.വി.എച്ച്.എസ്.എസ് ബാലുശ്ശേരി എന്നീ സെന്ററുകളില്‍ നിന്നും കെ-ടെറ്റ് പരീക്ഷ എഴുതി വിജയിച്ചവര്‍ക്കാണ് വിതരണം ചെയ്യുന്നത്. കെ-ടെറ്റ് ഹാള്‍ ടിക്കറ്റ് ഹാജരാക്കി സര്‍ട്ടിഫിക്കറ്റ് കൈപ്പറ്റേണ്ടതാണ്. വിശദവിവരങ്ങള്‍ക്ക് ഫോണ്‍- 0495 2225717.

അപേക്ഷ ക്ഷണിച്ചു

കേരള കര്‍ഷകതൊഴിലാളി ക്ഷേമനിധിയില്‍ അംഗങ്ങളായ തൊഴിലാളികളുടെ മക്കള്‍ക്ക് 2021-22 അധ്യയനവര്‍ഷത്തെ വിദ്യാഭ്യാസ അവാര്‍ഡിനുള്ള അപേക്ഷ ക്ഷണിച്ചു. 2022 മാര്‍ച്ച് മാസത്തില്‍ സര്‍ക്കാര്‍/എയ്ഡഡ് സ്‌കൂളുകളില്‍ നിന്നും ആദ്യചാന്‍സില്‍ എസ്.എസ്.എല്‍.സി/ ടി.എച്ച്.എസ്.എല്‍.സി പരീക്ഷയില്‍ എല്ലാ വിഷയത്തിലും 80% ത്തില്‍ കുറയാതെ മാര്‍ക്ക് നേടിയവര്‍ക്ക് അപേക്ഷിക്കാം. 2021-22 അദ്ധ്യയനവര്‍ഷത്തില്‍ ഹയര്‍ സെക്കണ്ടറി, വൊക്കേഷണല്‍ ഹയര്‍ സെക്കണ്ടറി അവസാനവര്‍ഷ പരീക്ഷയില്‍ 90%ത്തില്‍ കുറയാതെ മാര്‍ക്ക് നേടിയ വിദ്യാര്‍ത്ഥികള്‍ക്കും അപേക്ഷിക്കാവുന്നതാണ്. അപേക്ഷ കേരള കര്‍ഷക തൊഴിലാളി ക്ഷേമനിധി ബോര്‍ഡിന്റെ കോഴിക്കോട് ജില്ലാ എക്‌സിക്യൂട്ടിവ് ഓഫീസര്‍ക്ക് സെപ്തംമ്പര്‍ 20 വൈകുന്നേരം 3 മണി വരെ സമര്‍പ്പിക്കാവുന്നതാണ്. ഫോണ്‍- 0495 2384006.

അപേക്ഷ ക്ഷണിച്ചു

വടകര ബ്ലോക്ക് പഞ്ചായത്ത് സി.ഡി.എം.സിയില്‍ വിവിധ തസ്തികകളില്‍ കരാര്‍ അടിസ്ഥാനത്തില്‍ നിയമനം നടത്തുന്നു. ക്ലിനിക്കല്‍ സൈക്കോളജിസ്റ്റ്, റിഹാബിലിറ്റേഷന്‍ സൈക്കോളജിസ്റ്റ് എന്നീ തസ്തികകളിലാണ് നിയമനം. താല്‍പര്യമുള്ളവര്‍ സര്‍ട്ടിഫിക്കറ്റിന്റെ പകര്‍പ്പ് സഹിതം സെപ്തംബര്‍ ആറിന് 5 മണിക്ക് മുമ്പായി വടകര ബ്ലോക്ക് പഞ്ചായത്ത് സെക്രട്ടറിക്ക് അപേക്ഷ സമര്‍പ്പിക്കേണ്ടതാണ്.

‘ഉജ്ജ്വലബാല്യം പുരസ്‌കാരം 2021’ അപേക്ഷ ക്ഷണിച്ചു

വിവിധ മേഖലകളില്‍ കഴിവ് പ്രകടിപ്പിക്കുന്ന കുട്ടികളെ കണ്ടെത്തി പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാഗമായി കുട്ടികള്‍ക്ക് നല്‍കുന്ന ‘ഉജ്ജ്വലബാല്യം ‘പുരസ്‌കാരത്തിന് അപേക്ഷ ക്ഷണിച്ചു. ജില്ലയില്‍ നാല് കുട്ടികള്‍ക്കാണ് (രണ്ടു ഭിന്നശേഷി വിഭാഗം ഉള്‍പ്പെടെ) അവാര്‍ഡ് നല്‍കുന്നത്. തിരഞ്ഞെടുക്കപ്പെടുന്ന കുട്ടികള്‍ക്ക് പുരസ്‌ക്കാരവും 25000 രൂപ വീതവും നല്‍കും. അപേക്ഷയോടൊപ്പം വൈദഗ്ദ്യം തെളിയിച്ച മേഖലയുമായി ബന്ധപ്പെട്ട് ലഭിച്ചിട്ടുള്ള സര്‍ട്ടിഫിക്കറ്റുകള്‍, പത്രകുറിപ്പുകള്‍, കുട്ടിയുടെ പേര് പ്രസിദ്ധീകരിച്ചിട്ടുള്ള പുസ്തകങ്ങളുണ്ടെങ്കില്‍ പകര്‍പ്പ്, കലാപ്രകടനങ്ങള്‍ ഉള്‍കൊള്ളുന്ന സിഡി, പെന്‍ഡ്രൈവ് എന്നിവ അപേക്ഷയോടൊപ്പം ഉള്‍ക്കൊള്ളിക്കണം. അപേക്ഷകള്‍ സെപ്തംബര്‍ 30ന് വൈകുന്നേരം 5 മണിയ്ക്കു മുമ്പായി ജില്ലാ ശിശു സംരക്ഷണ ഓഫീസര്‍, ജില്ലാ ശിശു സംരക്ഷണ യൂണിറ്റ്, രണ്ടാം നില, ബി.ബ്ലോക്ക് സിവില്‍ സ്റ്റേഷന്‍ പിഒ.673020 എന്ന വിലാസത്തില്‍ തപാല്‍ മുഖാന്തിരമോ നേരിട്ടോ സമര്‍പ്പിക്കാവുന്നതാണ്. 2021 ജനുവരി 1 മുതല്‍ 2021 ഡിസംബര്‍ 31 വരെയുള്ള കാലയളവിലെ വൈദഗ്ദ്യം തെളിയിച്ച കുട്ടികളെയാണ് അവാര്‍ഡിന് പരിഗണിക്കുന്നത് ഫോണ്‍: 0495 2378920, 9946409664.