വിനോദ സഞ്ചാര വകുപ്പ് സംഘടിപ്പിക്കുന്ന ഓണം വാരാഘോഷത്തിന്റെ സമഗ്ര കവറേജിനുള്ള മാധ്യമ പുരസ്കാരങ്ങള്‍ ഏര്‍പ്പെടുത്തിയതായി വിനോദസഞ്ചാര വകുപ്പ് മന്ത്രി പി.എ.മുഹമ്മദ് റിയാസ്. അച്ചടി മാധ്യമ വിഭാഗത്തില്‍ മികച്ച റിപ്പോര്‍ട്ടര്‍, മികച്ച ഫോട്ടോഗ്രാഫര്‍, സമഗ്ര റിപ്പോര്‍ട്ടിന് പത്രം എന്നിവയ്ക്ക് പുരസ്കാരങ്ങള്‍ നല്‍കും. ദൃശ്യമാധ്യമ വിഭാഗത്തില്‍ മികച്ച റിപ്പോര്‍ട്ടര്‍, മികച്ച വീഡിയോ ഗ്രാഫര്‍, സമഗ്ര കവറേജിന് ടിവി ചാനല്‍ എന്നീ പുരസ്കാരങ്ങള്‍ ഉണ്ടാകും. കൂടാതെ മികച്ച കവറേജിന് ഓണ്‍ലൈന്‍ മീഡിയയ്ക്കും സമഗ്രവും മികച്ചതുമായ റിപ്പോര്‍ട്ടിംഗിന് എഫ്.എം റേഡിയോക്കും പുരസ്കാരങ്ങള്‍ ഏര്‍പ്പെടുത്തിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.
