പാകംചെയ്ത ഭക്ഷണം വേണ്ട

തിരുവനന്തപുരം: പ്രളയ ബാധിത മേഖലകളിലേക്ക് ഇനി പാകംചെയ്ത ഭക്ഷണം വേണ്ടെന്നും പാകംചെയ്യാൻ ആവശ്യമുള്ള സാധനങ്ങളാണു വേണ്ടതെന്നും ജില്ലാ കളക്ടർ ഡോ. കെ. വാസുകി. ഓഗസ്റ്റ് 21ന്‌ ജില്ലയിലെ എല്ലാ കളക്ഷൻ സെന്ററുകളും രാവിലെ എട്ടു
മുതൽ രാത്രി എട്ടു വരെ പ്രവർത്തിക്കുമെന്നും കഴിയുന്നത്രയും സാധനങ്ങൾ ഈ
കേന്ദ്രങ്ങളിലെക്ക് എത്തിക്കാൻ പൊതുജനങ്ങൾ സഹകരിക്കണമെന്നും കളക്ടർ
അഭ്യർഥിച്ചു.

അരി, പയർ, പരിപ്പ്, എണ്ണ, പഞ്ചസാര, ഉപ്പ്, മുളകുപൊടി, മഞ്ഞൾപൊടി,
സാമ്പാർപൊടി, തേയില, കാപ്പിപ്പൊടി, പാൽപ്പൊടി, ഉരുളക്കിഴങ്ങ്, ഉള്ളി,
കുട്ടികൾക്കള്ള ഭക്ഷണ സാധനങ്ങൾ എന്നിവയാണ് ഇനി വേണ്ടത്. പാത്രങ്ങൾ,
പ്ലേറ്റുകൾ, പാകംചെയ്യുന്നതിനുള്ള സാധനങ്ങളും ആവശ്യമുണ്ട്.

സന്നദ്ധ സംഘടനകൾ നേരിട്ട് അയക്കുന്ന ലോഡുകളുടെ വിവരങ്ങൾ ജില്ലാ
ഭരണകൂടത്തെ അറിയിക്കണം. എന്തു സാധനങ്ങളാണ്, എത്ര ലോഡ്, ഏതു
ജില്ലയിലേക്കാണ് അയക്കുന്നത് തുടങ്ങിയ വിവരങ്ങൾ ജില്ലാ കളക്ടറുടെ
dctvpm14@gmail.com എന്ന ഇ-മെയിൽ വിലാസത്തിൽ അറിയിക്കണമെന്നും കളക്ടർ
അഭ്യർഥിച്ചു.