സംസ്ഥാന യുവജന ക്ഷേമ ബോര്‍ഡിന്റെ നേതൃത്വത്തില്‍ പാതിരിപ്പാലം ഓയിസ്ക ട്രെയിനിംഗ് സെന്ററില്‍ സംഘടിപ്പിച്ച ‘ടീം കേരള’ വയനാട് ജില്ലാ വളണ്ടിയര്‍ പരിശീലന ക്യാമ്പ് സമാപിച്ചു. സമാപന സമ്മേളനം സിനിമാ താരം അബുസലീം ഉദ്ഘാടനം ചെയ്തു. കേരള സംസ്ഥാന യുവജന ക്ഷേമ ബോര്‍ഡ് മെമ്പര്‍ പി.എം. ഷബീര്‍ അലി അധ്യക്ഷത വഹിച്ചു.
ഡിസാസ്റ്റര്‍ മാനേജ്മെന്റ്, വിമുക്തി, ഫസ്റ്റ് എയ്ഡ്, ഫിസിക്കല്‍ ട്രെയിനിംഗ്, പരേഡ്, പ്രഥമ ശുശ്രൂഷയും ആരോഗ്യ പരിരക്ഷയും, സെല്‍ഫ് ഡിഫന്‍സ് എന്നീ വിഷയങ്ങളില്‍ ക്ലാസുകള്‍ നല്കി. നൂറിലധികം യുവജനങ്ങള്‍ പരിശീലനത്തില്‍ പങ്കെടുത്തു. ജില്ലാ കോ-ഓര്‍ഡിനേറ്റര്‍ കെ.എം. ഫ്രാന്‍സിസ്, ജില്ലാ യൂത്ത് പ്രോഗ്രാം ഓഫീസര്‍ വിനോദന്‍ പ്രിത്തിയില്‍, പഞ്ചായത്ത് കോ-ഓര്‍ഡിനേറ്റര്‍മാരായ രതിന് ജോര്‍ജ്, സി.എം. സുമേഷ്, കെ.ആര്. അനീഷ്, ടീം കേരള ജില്ലാ ക്യാപ്റ്റന്‍ കെ. ദീപക്, വൈസ് ക്യാപ്റ്റന്‍ കെ.ഡി. ആല്ബിന് തുടങ്ങിയവര്‍ സംസാരിച്ചു.
