ആലപ്പുഴ: ദുരിതാശ്വാസ ക്യാമ്പുകളില്‍ രോഗം പകരാതിരിക്കാന്‍ ചെയ്യേണ്ട കാര്യങ്ങളെകുറിച്ച് ആലപ്പുഴ ജില്ല മെഡിക്കല്‍ ഓഫീസര്‍ ജനങ്ങള്‍ക്ക് നിര്‍ദേശം നല്‍കി.ആരോഗ്യപ്രവര്‍ത്തകര്‍ നല്‍കുന്ന നിര്‍ദേശങ്ങള്‍ കര്‍ശനമായി പാലിക്കാന്‍ ശ്രമിക്കണം

* ക്യാമ്പുകളില്‍ തിളപ്പിച്ചാറിയ വെള്ളം മാത്രമേ കുടിക്കാന്‍ ഉപയോഗിക്കാവൂ.
* വ്യക്തിശുചിത്വം,ആഹാരശുചിത്വം എന്നിവ ഓരോ വ്യക്തിയും പാലിക്കണം
* പഴകിയ ഭക്ഷണങ്ങള്‍ ഉപയോഗിക്കരുത്.
* ഭക്ഷണാവശിഷ്ടങ്ങള്‍ അലക്ഷ്യമായി വലിച്ചെറിയരുത്.
*ഭക്ഷണത്തിന് മുന്‍പും, മലമൂത്ര വിസര്‍ജ്ജനത്തിന് ശേഷവും കൈകള്‍ സോപ്പ് ഉപയോഗിച്ച് നന്നായി വൃത്തിയാക്കണം.
*ശൗചാലയങ്ങള്‍ വൃത്തിയായി സൂക്ഷിക്കണം.
*സ്ഥിരമായി മരുന്ന് കഴിക്കുന്ന രോഗികള്‍ ക്യാമ്പുകളില്‍ ഉണ്ടെങ്കില്‍ കൃത്യമായി അറിയിക്കുകയും കഴിക്കുകയും ചെയ്യണം.
*മരുന്ന് കൈവശം ഇല്ലെങ്കില്‍ വിവരം ക്യാമ്പിലെ മെഡിക്കല്‍ ടീമിനെ അറിയിക്കണം.
*എലിപ്പനി തടയുന്നതിന് ആരോഗ്യ പ്രവര്‍ത്തകര്‍ നല്‍കുന്ന പ്രതിരോധ മരുന്നുകള്‍ കഴിക്കേണ്ടതും നിര്‍ദേശങ്ങള്‍ പാലിക്കേണ്ടതുമാണ്.
*വയറിളക്കം ഉണ്ടായാല്‍ ഒ ആര്‍ എസ് ലായനി കുടിക്കുക.
*ക്യാമ്പിലെ വ്യക്തികള്‍ക്ക് ഏതെങ്കിലും തരത്തിലുള്ള ആരോഗ്യപ്രശ്നങ്ങള്‍ ഉണ്ടായാല്‍ ഉടന്‍തന്നെ ക്യാമ്പിലെ ആരോഗ്യ പ്രവര്‍ത്തകരെ വിവരം അറിയിക്കണം.
*ചുമയ്ക്കുമ്പോഴും തുമ്മുമ്പോഴും തൂവാല ഉപയോഗിക്കണം.