പൂഞ്ഞാർ എസ്.എം.വി. ഹയർ സെക്കൻഡറി സ്കൂളിന്റെയും പൂഞ്ഞാർ എ.ടി.എം ലൈബ്രറിയുടെയും നേതൃത്വത്തിൽ നടത്തിയ ലഹരി വിരുദ്ധ സെമിനാറിന്റെയും റാലിയുടെയും ഉദ്ഘാടനം എ.ടി.എം ലൈബ്രറി അങ്കണത്തിൽ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് നിർമല ജിമ്മി നിർവഹിച്ചു. പൂഞ്ഞാർ എസ്.എം.വി സ്കൂളിൽനിന്ന് ആരംഭിച്ച വിദ്യാർത്ഥികളുടെ റാലി ലൈബ്രറിയിൽ സമാപിച്ചു. 1500 വിദ്യാർഥികൾ റാലിയിൽ പങ്കെടുത്തു. ജില്ലാ എക്സൈസ് ഡപ്യൂട്ടി കമ്മീഷണർ എം.എൻ. ശിവപ്രസാദ് വിഷയാവതരണം നടത്തി.
ഈരാറ്റുപേട്ട എസ്.എച്ച്. ഒ ബാബു സെബാസ്റ്റ്യൻ ക്ലാസ്സുകൾ നയിച്ചു. പൂഞ്ഞാർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഗീത നോബിൾ, ബ്ലോക്ക് പഞ്ചായത്ത് അംഗം ബി. അജിത് കുമാർ , ഗ്രാമ പഞ്ചായത്തംഗം കെ.ആർ മോഹനൻ നായർ, ദ്രോണാചാര്യ കെ.പി. തോമസ് മാഷ്, ലൈബ്രറി കൗൺസിൽ സെക്രട്ടറി റോയ് ഫ്രാൻസിസ്, എസ്.എം.വി ഹയർ സെക്കൻഡറി സ്കൂൾ പ്രിൻസിപ്പൽ ജോൺസൺ ജോസഫ്, ഈരാറ്റുപേട്ട എക്സ്സൈസ് റേഞ്ച് ഓഫീസിലെ പ്രിവന്റീവ് ഓഫീസർ സന്തോഷ് മൈക്കിൾ, പ്രിവന്റീവ് ഓഫീസർ ഗ്രേഡ് പി. എസ്, ഷിനോ, സിവിൽ എക്സൈസ് ഓഫീസമാരായ സ്റ്റാൻലി ചാക്കോ, സഹീർ എം, ആശ മാത്യു എന്നിവർ പങ്കെടുത്തു.