സംസ്ഥാന സർക്കാരിന്റെ ലഹരി വിരുദ്ധ പ്രചാരണ പരിപാടികളുടെ ഭാഗമായി കോട്ടയം ജില്ലാ ലേബർ ഓഫിസിന്റെ നേതൃത്വത്തിൽ ഒക്‌ടോബർ 15 മുതൽ 22 വരെ അതിഥി തൊഴിലാളികൾക്കിടയിൽ നടത്തുന്ന ബോധവൽക്കരണ പരിപാടികളുടെ പോസ്റ്റർ പ്രകാശനം ജില്ലാ കളക്ടർ ഡോ. പി.കെ ജയശ്രീ നിർവഹിച്ചു. ജില്ലാ ലേബർ ഓഫീസർമാരായ എം. ജയശ്രീ, മിനോയ് ജെയിംസ്, അസിസ്റ്റന്റ് ലേബർ ഓഫിസർ ശ്രീദേവ് കെ. ദാസ്, ജൂനിയർ സൂപ്രണ്ട് അനിൽകുമാർ, ചിയാക് ജില്ലാ പ്രൊജക്റ്റ് മാനേജർ ലിബിൻ കെ. കുര്യാക്കോസ് എന്നിവർ പങ്കെടുത്തു.

ഫോട്ടോ ക്യാപ്ഷൻ: കോട്ടയം ജില്ലാ ലേബർ ഓഫിസിന്റെ നേതൃത്വത്തിൽ അതിഥി തൊഴിലാളികൾക്കിടയിൽ നടത്തുന്ന ബോധവൽക്കരണ പരിപാടികളുടെ പോസ്റ്റർ പ്രകാശനം ജില്ലാ കളക്ടർ ഡോ. പി.കെ ജയശ്രീ നിർവഹിക്കുന്നു.