കല്‍പ്പറ്റ ബ്ലോക്ക് പഞ്ചായത്ത്, പട്ടികജാതി വികസന വകുപ്പ് എന്നിവരുടെ സംയുക്താഭിമുഖ്യത്തില്‍ സാമൂഹ്യ ഐക്യദാര്‍ഢ്യ പക്ഷാചരണം സംഘടിപ്പിച്ചു. കല്‍പ്പറ്റ ബ്ലോക്ക് പഞ്ചായത്ത് ഹാളില്‍ നടന്ന പരിപാടി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ടി.കെ. നസീമ ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍പേഴ്സണ്‍ കെ.കെ. അസ്മ അധ്യക്ഷത വഹിച്ചു. വിവിധ മേഖലകളില്‍ കഴിവ് തെളിയിച്ച പ്രതിഭകളെ ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് പി.കെ. അബ്ദുറഹ്‌മാന്‍ ആദരിച്ചു. എല്ലാവരും ഉന്നതിയിലേക്ക് എന്ന മുദ്രാവാക്യമുയര്‍ത്തി വിവിധ പരിപാടികള്‍ നടത്തി. വികസനകാര്യ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍പേഴ്സണ്‍ ചന്ദ്രിക കൃഷ്ണന്‍, മെമ്പര്‍മാരായ ഷിബു പോള്‍, ഫൗസിയ ബഷീര്‍, ആയിഷാബി, സി. രാഘവന്‍, അരുണ്‍ ദേവ്, ലക്ഷ്മി കേളു, എസ്.സി ഡി.ഒ സി. ശ്രീനാഥ്, എസ്.സി പ്രമോട്ടര്‍ സി. ശരത് തുടങ്ങിയവര്‍ സംസാരിച്ചു.
